മാതാവ് മര്‍ദിച്ചവശനാക്കിയ ഒന്‍പതു വയസുകാരന്റെ നില മെച്ചപ്പെട്ടു
അടിമാലി: മാതാവിന്റെ ക്രൂരപീഡനത്തിനിരയായി ദേഹമാസകലം ഗുരുതര പരുക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒന്‍പതു വയസുകാരന്റെ നില മെച്ചപ്പെട്ടു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കുട്ടിയെ ക്രുരമായി മര്‍ദിച്ച മാതാവ് സെലീനയുടെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തും. ഇവരുടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനേയും ഒന്‍പതു വയസുള്ള കുട്ടിയേയും പൈനാവിലുള്ള ചൈല്‍ഡ് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റും.
പിതാവ് നസീര്‍ കഞ്ചാവ് വില്പന നടത്തിയതിന് നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.
കുട്ടിയെ കഴിഞ്ഞ രണ്ടുമാസമായി വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് മാതാവ് മര്‍ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കുറേ ദിവസമായി ഭക്ഷണവും നല്‍കിയിട്ടില്ല.
എന്നാല്‍ കുട്ടിയെ കുരങ്ങന് ആക്രമിച്ചതാണെന്നാണ് മാതാവ് പൊലിസിനു മൊഴിനല്‍കിയത്.
കുട്ടിയുടെ മുഖത്തുനിന്നും കാലില്‍നിന്നും മാംസം അടര്‍ന്നുപോയിരുന്നു. മുതുകിലും പിന്‍ഭാഗത്തും മര്‍ദിച്ചതിന്റെ പാടുകളുണ്ട്. ഇരുമ്പ് ദണ്ഡും പൊതിച്ച തേങ്ങയും ഉപയോഗിച്ചാണ് കുട്ടിയെ നിരന്തരമായി മര്‍ദിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."