HOME
DETAILS
MAL
പെരുമണ്ണയെ പൊതുസ്ഥലത്തെ ശുചിത്വപഞ്ചായത്തായി പ്രഖ്യാപിച്ചു
backup
August 25 2016 | 20:08 PM
പെരുമണ്ണ: സ്വച്ഛ് ഭാരത് മിഷന് പദ്ധതിയുടെ ഭാഗമായി പെരുമണ്ണയെ പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജനരഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ശൗചാലയങ്ങളില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ടുമാസം കൊണ്ടു ശൗചാലയങ്ങള്‍ നിര്‍മിച്ചുനല്‍കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജിത പ്രഖ്യാപനം നടത്തി.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് ഉഷാകുമാരി കരിയാട്ട് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആമിനാബി ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. അഹമ്മദ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് ശോഭനാകുമാരി, വി.ഇ.ഒ കെ. മണി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. രാമചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."