HOME
DETAILS

ഡി വിഭാഗത്തിലും നാളെ തുറക്കാം

  
backup
July 18 2021 | 03:07 AM

456364-2

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ വിശേഷദിവസങ്ങളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കുന്നതടക്കമുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കൂടുതല്‍ ഇളവുകള്‍ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആരാധനാലയങ്ങള്‍
വിശേഷദിവസങ്ങളില്‍ 40 പേര്‍ക്ക് അനുമതി.
ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവരായിരിക്കണം.
ഇക്കാര്യങ്ങള്‍ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം.

സിനിമ ഷൂട്ടിങ്
എ, ബി വിഭാഗങ്ങളില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി സിനിമ ഷൂട്ടിങ്ങ് അനുവദിക്കും. ഒരുഡോസെങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമായിരിക്കും പ്രവേശനം.
ഹോസ്റ്റലുകള്‍
എന്‍ജിനീയറിങ്, പോളിടെക്‌നിക് കോളജുകളില്‍ സെമസ്റ്റര്‍ പരീക്ഷ ആരംഭിച്ചതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലുകളില്‍ താമസിക്കാന്‍ സൗകര്യം നല്‍കും.

 


ജുമുഅ, പെരുന്നാള്‍
സമസ്തയുടെ
ആവശ്യം അംഗീകരിച്ചു

തിരുവനന്തപുരം: വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ നാല്‍പതുപേര്‍ക്ക് പ്രവേശനം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമസ്തയുടെ ഇടപെടലിന്റെയും പ്രതിഷേധത്തിന്റെയും കൂടി വിജയം. ജുമുഅ, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്ക് അനുമതി നല്‍കണമെന്നു നേരത്തെ തന്നെ സമസ്ത നേതാക്കള്‍ ആവശ്യമുയര്‍ത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു.
പരിഹാരം നീണ്ടതോടെ സെക്രട്ടേറിയറ്റ്, വിവിധ കലക്ടറേറ്റുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുമ്പിലും സമസ്ത കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ച സംഘടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനങ്ങളില്‍ മാറ്റംവരുത്തി 40 പേര്‍ക്ക് പ്രവേശന അനുമതി നല്‍കിയത്.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ടുവിളിച്ച് ആവശ്യം ശക്തമായി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പുതിയ തീരുമാനം പ്രഖ്യാപിച്ചത്. പള്ളിയില്‍ 40 പേര്‍ക്ക് പ്രവേശന അനുമതി നല്‍കിയ സര്‍ക്കാരിന് സമസ്ത നേതാക്കള്‍ നന്ദി അറിയിച്ചു.
സര്‍ക്കാറിനു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും നന്ദി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  4 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago