HOME
DETAILS

ഗെലോട്ടിന് പിന്നാലെ സചിന്‍ പൈലറ്റ് ഇന്ന് രാത്രി സോണിയയെ കാണും

  
backup
September 29 2022 | 09:09 AM

sachin-pilot-rushes-back-to-delhi

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സചിന്‍ പൈലറ്റ് ഇന്ന് വ്യാഴാഴ്ച രാത്രി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി അശോക് ഗെലോട്ട് സ്ഥാനമൊഴിഞ്ഞ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കണമെന്ന് ഹൈക്കമാന്റ് ആഗ്രഹിക്കുന്നതിനാല്‍ പുതിയ മുഖ്യമന്ത്രിയായി സചിന്‍ പൈലറ്റ് അവരോധിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ സചിനെ പിന്‍ഗാമിയാക്കാന്‍ ഗെലോട്ട് താല്‍പര്യപ്പെടുന്നില്ല. ഇന്ന് ഗെലോട്ട് സോണിയയെ കണ്ടതിനു ശേഷമായിരിക്കും സചിന്‍ പൈലറ്റ് എത്തുക. ചര്‍ച്ചകളിലൂടെ സമവായത്തിലെത്താനാവുമെന്നാണ് കരുതപ്പെടുന്നത്.

മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഗെലോട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നതിനായി അനുനയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഗെലോട്ടിന്റെ അടുത്ത പക്ഷക്കാരും രാജസ്ഥാന്‍ മന്ത്രിമാരുമായ ശാന്തി ധാരിവാള്‍, മഹോഷ് ജോഷി, ധര്‍മേന്ദ്ര റാത്തോഡ് എന്നിവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചു. മല്ലികാര്‍ജുന്‍ ഗാര്‍ഗെ, അജയ് മാക്കന്‍ എന്നിവരാണ് റിപോര്‍ട്ട് നല്‍കിയത്. ഗെലോട്ടിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള പാര്‍ലമെന്ററി പാര്‍ട്ടി യോഗം ബഹിഷ്‌കരിച്ച് 82 എം.എല്‍.എമാര്‍ ധാരിവാളിന്റെ വസതിയില്‍ സമാന്തരയോഗം ചേര്‍ന്നിരുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി അശോക് ഗെലോട്ട് സോണിയയുടെ വസതിയിലെത്തിയിട്ടുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ കൂടി അന്തിമതീരുമാനമെടുക്കാനാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് സോണിയയുടെ നമ്പര്‍-10 ജനപഥിലെ വസതിയിലെത്തിയത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം രാത്രിയാണ് സചിന്‍ പൈലറ്റ് സോണിയ യെകാണുന്നത്. ഗെലോട്ട് ബുധനാഴ്ച രാത്രിയാണ് ഡല്‍ഹിയിലെത്തിയത്.

അതേസമയം, പ്രസിഡന്റ് സ്ഥാനത്തേക്ക് നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ദ്വിഗ്‌വിജയ് സിങ് അറിയിച്ചു. പത്രിക വാങ്ങുന്നതിനാണ് എത്തിയതെന്ന് ദ്വിഗ്‌വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ശശി തരൂരും നാളെ പത്രിക സമര്‍പ്പിച്ചേക്കും. തരൂര്‍ ആദ്യദിനത്തില്‍ തന്നെ പത്രിക കൈപ്പറ്റിയിരുന്നു. ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായി ഗെലോട്ട് മല്‍സരിക്കുമോയെന്ന് വൈകാതെ അറിയാനാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമയം 11.30 പാലക്കാട് പോളിങ് 27.03 ശതമാനം 

Kerala
  •  22 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  22 days ago
No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  22 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  22 days ago
No Image

അര്‍ജന്റീനാ ടീമും മെസ്സിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

Kerala
  •  22 days ago
No Image

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

International
  •  22 days ago
No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  22 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  22 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  22 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  22 days ago