റിയാദ് എസ് ഐ സി സംഘടന ശാക്തീകരണ കാംപയിൻ 'ഒരുക്കം23' ന് പ്രൗഢമായ തുടക്കം
റിയാദ്: സമസ്ത ഇസ്‌ലാമിക് സെൻറർ (എസ് ഐ സി) റിയാദ് സെൻട്രൽ കമ്മിറ്റി, തിരുനബി (സ) സ്നേഹം, സമത്വം, സഹിഷ്ണുത എന്ന പ്രമേയത്തിൽ "ഒരുക്കം'23" ചതുർമാസ സംഘടന ശാക്തീകരണ കാംപയിന് പ്രൗഢമായ തുടക്കം. റിയാദിൽ നടന്ന പരിപാടി മഞ്ചേശ്വരം നിയമസഭ മണ്ഡലം എം എൽ എ എ കെ എം അഷ്റഫ് ഉദ്ഘടനം ചെയ്തു.
നിയമസഭക്ക് അകത്ത് സഭാ കമ്പമില്ലാതെ സംസാരിക്കാൻ സാധിച്ചത് മദ്രസ കാലഘട്ടത്തിൽ നബിദിനാഘോഷ പരിപാടികളിൽ പരിശീലിച്ച പ്രസംഗങ്ങളിലൂടെ ആർജിച്ചെടുത്ത ആത്മവിശ്വാസത്തിലാണെന്ന് അദ്ദേഹം ഓർമ്മിച്ചെടുത്തു. പ്രവാസികളുടെ ആരോഗ്യ സംരക്ഷണ ബോധവൽക്കരണം നടത്താൻ എസ് എസ് സി പോലെ ബഹുജന അടിത്തറയുള്ള സംഘടനകൾ ശ്രമിക്കണമെന്നും ഈ കാംപയിൻ പരിപാടികളിൽ അത് ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റിയാദ് സഫമക്ക പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എസ് ഐ സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ ഫൈസി ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് കോയ വാഫി മുഖ്യപ്രഭാഷണം നടത്തി. കാംപയിന്റെ ഭാഗമായി മീലാദുന്നബി സദസ്സുകൾ, ഏരിയ സംഗമങ്ങൾ, പ്രവർത്തക കാംപ്, വിജ്ഞാന മത്സര പരീക്ഷകൾ, സമാപന സംഗമം തുടങ്ങിയ പരിപാടികൾ നടക്കും.
സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ വിശദീകരിച്ചു. എസ് ഐ സി സംഘടനാ സംവിധാനത്തിന്റെ ഘടനയെ കുറിച്ചും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് പുതിയതായി രൂപീകരിച്ച അഞ്ച് സോണുകളുടെ പ്രഖ്യാപനവും വിശദീകരണവും നൽകി സെൻട്രൽ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി ശമീർ സാഹിബ് പുത്തൂർ സംസാരിച്ചു.
വിഖായയുടെ പ്രവർത്തനങ്ങൾക്ക് സ്തുത്യർഹമായ സേവനങ്ങൾ നൽകിയ വിഖായ പ്രവർത്തകർക്ക് അനുമോദന പത്രം വിതരണം ചെയ്തു. നേതൃത്വം നൽകിയ മുഹമ്മദ് സാഹിബ് മണ്ണേരിയെയും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എസ് ഐ സി പ്രവർത്തകൻ മുഹമ്മദ് ഏ പി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി ചെയർമാൻ അലവിക്കുട്ടി സാഹിബ് ഒളവട്ടൂർ, നാഷണൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറിയും സെൻട്രൽ കമ്മിറ്റി ചെയർമാനുമായ സൈതലവി ഫൈസി പനങ്ങാങ്ങര ആശംസകൾ നേർന്നു.
അബ്ദുറഹ്മാൻ ഹുദവി, മുബാറക് അരീക്കോട്, മൻസുർ വാഴക്കാട്, അബ്ദുൽ ഗഫൂർ ചുങ്കത്തറ, അഷ്‌റഫ് വളാഞ്ചേരി, ഫാസിൽ കണ്ണൂർ, നാസർ പെരിന്തൽമണ്ണ, നവാസ് തുടങ്ങിയവർ നേതൃത്വം നൽകി. സജീർ ഫൈസി, മുനീർ ഫൈസി, ശാഫി ഹുദവി, അഷ്റഫ് കൽപകഞ്ചേരി, ഷിഫ്നാസ് ശാന്തിപുരം, ഇഖ്ബാൽ കാവനൂർ, ഉമർകോയ ഹാജി യൂണിവേഴ്സിറ്റി, അസീസ് വാഴക്കാട്, ജുനൈദ് മാവൂർ,ഷാഫി മാസ്റ്റർ, സംബന്ധിച്ചു.
ബഷീർ ഫൈസി ചരക്കാപറമ്പ് പ്രാർത്ഥന നിർവഹിച്ചു. എസ് ഐ സി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് വേങ്ങര സ്വാഗതവും വൈസ് പ്രസിഡണ്ട് ബഷീർ താമരശ്ശേരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."