അസ്ലം വധം: മുസ്ലിം ലീഗ് എസ്.പി ഓഫിസ് മാര്‍ച്ച് നാളെ
നാദാപുരം: അസ്ലം വധക്കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നാളെ വടകര എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. വിവിധ പഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുത്ത വളണ്ടിയര്‍മാരാണ് മാര്‍ച്ചില്‍ പങ്കെടുക്കുക. മാര്‍ച്ചിന് അന്തിമരൂപം നല്‍കിയതായി മണ്ഡലം സെക്രട്ടറി അഹമ്മദ് പുന്നക്കല്‍ അറിയിച്ചു.
രാവിലെ പത്തിന് പാലോളി പ്പാലത്തിന് സമീപത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും. മുസ്ലിം ലീഗ് അസംബ്ലി പാര്‍ട്ടി ഉപലീഡര്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി, സെക്രട്ടറി എം.സി മായിന്‍ ഹാജി, ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എന്‍.സി അബൂബക്കര്‍ , ട്രഷറര്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, വൈസ് പ്രസിഡന്റ് പി. ശാദുലി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എം.എ റസാഖ് മാസ്റ്റര്‍, സി.കെ സുബൈശര്, സി.വി.എം. വാണിമേല്‍, സൂപ്പി നരിക്കാട്ടേരി പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."