HOME
DETAILS

ദുബൈ ലൈസൻസ് നേടാൻ വീണ്ടും 'ഗോൾഡൻ ചാൻസ്'; സമയവും പണവും അധ്വാനവും ലാഭിക്കാം

  
backup
September 11 2023 | 06:09 AM

dubai-driving-license-golden-chance-open-again

ദുബൈ ലൈസൻസ് നേടാൻ വീണ്ടും 'ഗോൾഡൻ ചാൻസ്'; സമയവും പണവും അധ്വാനവും ലാഭിക്കാം

ദുബൈ: ദുബൈ ലൈസൻസ് നേടാൻ ആഗ്രഹിക്കുന്നവർക്കായുള്ള 'ഗോൾഡൻ ചാൻസ്' വീണ്ടും തുറന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർ.ടി.എ). ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കാണ് ഇതുവഴി എളുപ്പത്തിൽ ലൈസൻസ് നേടാനാവുക. ഇന്ത്യക്കാർക്ക് ഉൾപ്പെടെ ആകെ 40 40 വിദേശ രാജ്യങ്ങളുടെ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് 'ഗോൾഡൻ ചാൻസ്' പദ്ധതി വഴി ലൈസൻസ് നേടാം.

നേരത്തെ നടപ്പിക്കിയിരുന്ന പദ്ധതി ഇടക്കാലത്ത് നിർത്തിവെച്ചിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും തുടങ്ങിയത്. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയുടെ ഡയറക്ട് ടെസ്റ്റ് പദ്ധതിയാണ് 'ഗോൾഡൻ ചാൻസ്'.

എങ്ങിനെ ഗോൾഡൻ ചാൻസ് വഴി ലൈസൻസ് നേടാം

* ആദ്യം നിങ്ങളുടെ പേരിലുള്ള ഒരു ഫയൽ ഓപ്പൺ ചെയ്യുകയാണ് വേണ്ടത്.

* https://www.rta.ae/wps/portal/rta/ae/home/rta-services/service-details?serviceId=3704306 എന്ന ലിങ്കിൽ കയറി ഫയൽ ഓപ്പൺ ചെയ്യാം.

* 2,150 ദിർഹം അടച്ചാണ് ഫയൽ ഓപ്പൺ ചെയ്യേണ്ടത്. ഫയൽ ഓപ്പണിങ് ഫീസ്, തിയറി ടെസ്റ്റ്, നേത്ര പരിശോധന, റോഡ് ടെസ്റ്റ്, ലൈസൻസ് ഫീസ് എന്നിവയ്ക്ക് അടക്കമുള്ളതാണ് 2,150 ദിർഹം.

* ശേഷം തിയറി ടെസ്റ്റിനെ അഭിമുഖീകരിക്കുക. തിയറി ടെസ്റ്റിനുള്ള കോൾ നിങ്ങൾക്ക് വരും.

* ഇത് പാസായാൽ നേരിട്ട് റോഡ് ടെസ്റ്റിന് വിധേയമാകാം.

ശ്രദ്ധിക്കേണ്ട കാര്യം, സ്വന്തം രാജ്യത്തെ ലൈസൻസ് ഉള്ളവർക്ക് മാത്രമാണ് ഇങ്ങനെ അപേക്ഷിക്കാൻ സാധിക്കുക. അതേസമയം, ഗോൾഡൻ ചാൻസ് റോഡ് ടെസ്റ്റിൽ പരാജയപ്പെടുകയാണെങ്കിൽ സാധാരണ പോലെ ഡ്രൈവിങ് ക്ലാസിൽ ചേർന്ന് പഠിക്കേണ്ടി വരും. എന്നാൽ ഇതിന് പ്രത്യേക ഫീസ് അടയ്ക്കേണ്ടതില്ല.

ഗോൾഡൻ ചാൻസ് യുഎഇയിൽ ഡ്രൈവിംഗ് ജോലിക്കും മറ്റും വരുന്നവർക്കുള്ള മികച്ച അവസരമാണ്. കുറഞ്ഞ പണത്തിന് എളുപ്പത്തിൽ ലൈസൻസ് നേടാൻ സാധിക്കും. സാധാരണ നിലയിൽ ലൈസൻസ് നേടാൻ കുറഞ്ഞത് 5,000 ദിർഹമെങ്കിലും ചെലവ് വരുന്നിടത്താണ് ഇപ്പോൾ അതിന്റെ പകുതി മാത്രം അടച്ച് ലൈസൻസ് എടുക്കാൻ അവസരമുള്ളത്. പണത്തിനു പുറമെ സാധാരണഗതിയിൽ ഏറെ സമയനഷ്ടവും അധ്വാനവും ആവശ്യമാണ് ലൈസൻസ് ലഭിക്കാൻ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  20 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  20 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  20 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  20 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  20 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  20 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  21 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  21 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  21 days ago
No Image

കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയ്ക്കും സി.പി.ഒമാര്‍ക്കും പരുക്ക്

Kerala
  •  21 days ago