സോളാറില്‍ രാഷ്ട്രീയ താത്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ല- അടിയന്തര പ്രമേയത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി
സോളാറില്‍ രാഷ്ട്രീയ താത്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ല- അടിയന്തര പ്രമേയത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന സി.ബി.ഐ റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി. സോളാറില്‍ രാഷ്ട്രീയ താത്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ദല്ലാൾ നന്ദകുമാർ തന്റെ അടുത്ത് വന്നു എന്നത് കഥമാത്രമാണ്. ദല്ലാളിനെ ഇറക്കി വിട്ടയാളാണ് താൻ. ഇറങ്ങി പോ എന്ന് പറയാൻ സതീശന് മടിയുണ്ടാവാം. എന്നാൽ വിജയന് മടിയില്ല. സതീശനും വിജയനും തമ്മിൽ വ്യത്യാസമുണ്ടെന്നും അടിയന്തര പ്രമേയത്തിൽ മറുപടി പറയവേ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സോളാറിൽ രാഷ്ട്രീയ താൽപര്യത്തോടെ കൈകാര്യം ചെയ്യാൻ ശ്രമിച്ചിട്ടില്ല. പരാതി വരുന്നത് അധികാരത്തിൽ വന്ന് മൂന്നാം ദിവസമല്ല, മൂന്നാം മാസമാണ്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത് യു.ഡി.എഫ് ആണ്. സോളാർ കേസ് യു.ഡിയഎഫിന്റെ അഴിമതിയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരിയിൽ നിന്ന് പരാതി എഴുതി വാങ്ങിയിട്ടില്ല. പരാതിയിൽ നിയമ നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."