ആദര്‍ശരംഗത്ത് വിട്ടുവീഴ്ച്ചയില്ല; സമസ്ത ഉലമാ സമ്മേളനത്തിന് പ്രൗഢമായ തുടക്കം
ആദര്‍ശരംഗത്ത് വിട്ടുവീഴ്ച്ചയില്ല; സമസ്ത ഉലമാ സമ്മേളനത്തിന് പ്രൗഢമായ തുടക്കം
ഫൈസാബദ്(പട്ടിക്കാട്): അഹ്‌ലുസുന്നയുടെ അജയ്യത വിളിച്ചോതി സമസ്ത ഉലമാ സമ്മേളനത്തിനു മലപ്പുറത്ത് പ്രൗഢമായ തുടക്കം. ആദര്‍ശ പ്രചാരണ രംത്തെ ചടുലമായ മുന്നേറ്റങ്ങളും വിദ്യാഭ്യാസ, സാമൂഹിക രംഗത്തെ വിപ്ലവകരമായ ചുവടുവെപ്പുകളുമായി ഒരുനൂറ്റാണ്ടു തികക്കാനിരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷകങ്ങളുടെ ഭാഗമായാണ് ജില്ലകള്‍ തോറും നടക്കുന്ന ഉലമാ സമ്മേളനങ്ങള്‍ നടന്നുവരുന്നത്. ഇന്നലെ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടനം പ്രൗഢമായി. മുദരിസുമാര്‍,ഖതീബുമാര്‍,സ്വദര്‍മുഅല്ലിംങ്ങള്‍, പ്രത്യേകം തരെഞ്ഞെടുക്കപ്പെട്ട പണ്ഡിതന്‍മാര്‍ തുടങ്ങി നേരത്തെ രജിസ്റ്റര്‍ ചെയ്ത 3000 പണ്ഡിത പ്രതിനിധികളാണ് ക്യാംപില്‍ സംബന്ധിക്കുന്നത്. വിഷയ വൈവിധ്യവും ചിന്തോദ്ധീപകമായ അവതരണങ്ങളും പഠനക്ലാസുകളെ സമ്പന്നമാക്കി.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ പതാക ഉയര്‍ത്തി. എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ്‌ക്കോയ തങ്ങള്‍ ജമലുലുല്ലൈലി പ്രാര്‍ത്ഥന നിര്‍വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗവും സ്വാഗത സംഘം ജനറല്‍ സെക്രട്ടറിയുമായ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസലാം ബാഖവി വടക്കേക്കാട് (അഹ്ലുസുന്നത്തി വല്‍ജമാഅ), അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (മുജാഹിദ് ഗ്രൂപ്പുകള്‍ വൈരുദ്ധ്യങ്ങള്‍), അബ്ദുസമദ് പൂക്കോട്ടൂര്‍(വഹാബിസത്തിന്റെ ചതിക്കുഴികള്‍), അന്‍വര്‍ സാദിഖ് ഫൈസി താനൂര്‍(ബിദ്അത്തിന്റെ നാള്‍വഴികള്‍), ജസീല്‍ കമാലി അരക്കുപറമ്പ് (ജമാഅത്തെ ഇസ്ലാമി), മുസ്ഥഫ അഷ്‌റഫി കക്കുപ്പടി(തബ്ലീഗ് ജമാഅത്ത്), എം.ടി അബൂബക്കര്‍ ദാരിമി(മദ്ഹബും തഖ്‌ലീദും) അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍ (തൗഹീദും ശിര്‍ക്കും) തുടങ്ങിയവര്‍ ക്ലാസെടുത്തു.
വിവിധ വിഷയങ്ങളെ അധികരിച്ചുള്ള പഠനക്ലാസുകള്‍ ഇന്നും തുടരും. സമസ്ത സെക്കട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, മുജ്തബ ഫൈസി ആനക്കര, ഇ.അലവി ഫൈസി കുളപ്പറമ്പ്, അബ്ദുല്‍ വഹാബ് ഹൈതമി ചീക്കോട്, ഷൗക്കത്തലി അസ്ലമി മണ്ണാര്‍ക്കാട്, ശുഐബുല്‍ ഹൈതമി വാരാമ്പറ്റ തുടങ്ങിയവര്‍ ഇന്ന് ക്ലാസെടുത്ത് സംസാരിക്കും. വെകുന്നേരം നാലുമണിയോടെ നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി സ്വാഗതം പറയും. സമസ്ത ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."