HOME
DETAILS

സംസ്ഥാന സമ്മേളനത്തിൽ പ്രമേയം പാസാക്കി ഗവർണർ പദവി ആവശ്യമില്ലെന്ന് സി.പി.ഐ

  
backup
October 03 2022 | 05:10 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%aa%e0%b5%8d%e0%b4%b0


പ്രത്യേക ലേഖകൻ
തിരുവനന്തപുരം • സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് ശക്തമായി തുടരവേ ഗവർണർ പദവിയിൽ നിപാട് വ്യക്തമാക്കി സി.പി.ഐ. ഗവർണർ പദവിയിൽ പുനർ വിചിന്തനം വേണമെന്നും പദവി തന്നെ ആവശ്യമില്ലെന്നും സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ പ്രമേയം പാസാക്കി. ഗവർണർ കേന്ദ്ര സർക്കാരിന്റെ പാവയായിനിന്ന് സംസ്ഥാന നിയമ നിർമാണങ്ങളെ തടസപ്പെടുത്തുന്ന നടപടിയെ സമ്മേളനം അപലപിച്ചു. ഭരണഘടന അനുസരിച്ച് നാമമത്ര ഭരണാധികാരിയായ ഗവർണർ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട നിയമ നിർമാണ സഭ പാസാക്കിയ നിയമങ്ങളിൽ ഒപ്പു വയ്ക്കാത്ത സ്ഥിതി നിലനിൽക്കുന്നുവെന്നും ഇത് ജനാധിപത്യ, ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും പ്രമേയത്തിൽ പറയുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും പ്രമേയത്തിൽ പറയുന്നു.
വർഗീതയതയ്ക്കും ഭീകരവാദത്തിനുമെതിരേ ജനശക്തി ഉയരമെന്ന മറ്റൊരു പ്രമേയവും സമ്മേളനം പാസാക്കി. മതപരമായി ജനങ്ങളെ വേർതിരിച്ച് ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാമണ് ബി.ജെ.പി നടത്തുന്നതെന്നും പോപ്പുലർ ഫ്രണ്ട്, മറ്റ് അനുബന്ധ സംഘടനകൾ എന്നിവയുടെ നിരോധനത്തിലൂടെ ഇതാണ് ലക്ഷ്യം വയ്ക്കുന്നതെന്നും പ്രമേയത്തിൽ പറയുന്നു. രാജ്യത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യവും മതേതരത്വവും സ്ഥിതി സമത്വവും മുറുകെ പിടിച്ച് ജനങ്ങളുടെ ഐക്യം ശക്തിപ്പെടുത്തി ജനങ്ങളെ അണി നിരത്തി ഭീകരവാദത്തെ ശക്തമായി ചെറുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ലഹരിക്കെതിരേ
സർക്കാരിനൊപ്പം
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകാൻ സി.പി.ഐ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ലഹരിക്കെതിരായ പ്രചാരണം രാഷ്ട്രീയ അജണ്ടയായി തെരഞ്ഞെടുത്ത് കാംപയിനുകൾ ആരംഭിക്കാൻ അണികൾക്ക് നിർദേശം നൽകാനും തീരുമാനിച്ചു.
12 മണിക്കൂൾ ജോലി സമയത്തിനെതിരേ പ്രമേയം
12 മണിക്കൂറായി ജോലി സമയം കൂട്ടാനുള്ള ലേബർ കോഡിനെതിരേ പ്രമേയം പാസാക്കി സി.പി.ഐ സമ്മേളനം. എട്ടു മണിക്കുർ ജോലി എന്നത് തൊഴിലാളി വർഗം അനേകം വർഷത്തെ പോരാട്ടത്തിലൂടെ നേടിയതാണെന്നും ജോലി സമയം ആറു മണിക്കൂറായി ക്രമീകരിച്ച് കൂടുതൽ പേർക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കാതെ സമയം കൂട്ടുന്നത് തടയുമെന്നും പ്രമേയത്തിൽ പറയുന്നു.
പരമ്പരാഗത
വ്യവസായങ്ങൾക്ക് സാമ്പത്തിക പാക്കേജ് വേണം
കേരളത്തിലെ ലക്ഷകണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സി.പി.ഐ. കയർ വ്യവസായ മേഖലയിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  20 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  20 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  20 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  20 days ago