HOME
DETAILS
MAL
ഭ്രാന്തന്‍നായയുടെ കടിയേറ്റ് സ്ത്രീക്ക് പരുക്ക്
backup
August 25 2016 | 21:08 PM
ഇരിക്കൂര്‍: വീടിനകത്തുകയറി സ്ത്രീയെ ഭ്രാന്തന്‍നായ കടിച്ചുപരുക്കേല്‍പ്പിച്ചു. കുറ്റിയാട്ടൂരിനടുത്തെ നിടുകുളത്തെ തട്ടില്‍ പ്രസന്നയെ(52)യാണ് വീടിനകത്തു കയറി കടിച്ചുപരുക്കേല്‍പ്പിച്ചത്. പ്രസന്നയെ അയല്‍വാസികള്‍ മയ്യില്‍ ഗവ. ആശുപത്രിയിലെത്തിച്ചുവെങ്കിലും മരുന്നില്ലാത്തതിനാല്‍ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിടുകുളത്തെ പരിസരങ്ങളിലെയും നിരവധി വളര്‍ത്തുമൃഗങ്ങളെയും ഭ്രാന്തന്‍നായ കടിച്ചുപരുക്കേല്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."