HOME
DETAILS

എൻഡോസൾഫാൻ സർക്കാർ തുടരുന്നത് കുറ്റകരമായ മൗനം: ദയാബായി

  
backup
October 04 2022 | 04:10 AM

%e0%b4%8e%e0%b5%bb%e0%b4%a1%e0%b5%8b%e0%b4%b8%e0%b5%be%e0%b4%ab%e0%b4%be%e0%b5%bb-%e0%b4%b8%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bc-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81

തിരുവനന്തപുരം • എൻഡോസൾഫാൻ ഇരകൾ പലതരം വിവേചനം അനുഭവിക്കുമ്പോഴും സർക്കാർ കുറ്റകരമായ മൗനം തുടരുകയാണെന്ന് സാമൂഹിക പ്രവർത്തക ദയാബായി. എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദയാബായി നടത്തുന്ന നിരാഹാരത്തിന്റെ രണ്ടാം ദിവസം 'സുപ്രഭാത'ത്തോട് സംസാരിക്കുകയായിരുന്നു അവർ.
എൻഡോസൾഫാൻ ദുരിത ബാധിതരുടെ പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. പെൻഷൻ പോലും കൊടുക്കാൻ സർക്കാരിന്റെ പക്കൽ പണമില്ലെന്നത് ഭയാനകമായ അവസ്ഥയാണ്. ജോലിക്ക് പോകാനാവാതെ വൈകല്യമുള്ള മകളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവങ്ങൾ വരെയുണ്ടായി. അവരുടെ ജീവിക്കാനുള്ള അവകാശമാണ് ലംഘിക്കപ്പെടുന്നത്. എൻഡോസൾഫാൻ ഇരകളുടെ ആത്മഹത്യക്കേസുകൾ അനുദിനം വർധിച്ചു വരികയാണ്. ഇതിന്റെയെല്ലാം ഉത്തരവാദി സർക്കാരാണ്. സർക്കാരിനെ മനപൂർവമല്ലാത്ത നരഹത്യക്കുറ്റ പ്രകാരം പ്രതിചേർക്കണം.


ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ നേരിട്ടറിഞ്ഞ വ്യക്തി എന്ന നിലയിലാണ് അവർക്കു വേണ്ടി നിലകൊള്ളുന്നത്. അവിടെ എന്താണ് നടക്കുന്നതെന്ന് കൃത്യമായി ഞാൻ മനസിലാക്കിയത് കൊണ്ടാണ് ഇത്തരമൊരു സഹന സമരത്തിന് മുതിർന്നത്. സർക്കാർ ഈ സമരം കാണുമെന്ന് തന്നെയാണ് പ്രതീക്ഷ. ആരോഗ്യത്തോടെ ജീവിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുക എന്നത് ഭരണഘടനപരമാണ്. അത് നിറവേറ്റാൻ സർക്കാർ തയാറാകണം – ദയാബായി പറഞ്ഞു.


എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ കൂടി പരിഗണിക്കുക, ജില്ലയിലെ അഞ്ച് ആശുപത്രികളിൽ വിദഗ്ധചികിത്സാ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സാ ക്യാംപ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. ഉക്കിനടുക്ക മെഡിക്കൽ കോളജിന് 2013 ൽ തറക്കല്ലിട്ടെങ്കിലും ഇതുവരെ പണിപൂർത്തിയാക്കിയിട്ടില്ല. ജില്ലാ ആശുപത്രിക്ക് കെട്ടിട സൗകര്യങ്ങളുണ്ടെങ്കിലും വിദഗ്ദ ചികിത്സാ കേന്ദ്രമാക്കി മാറ്റാനുള്ള നടപടികളൊന്നുമില്ല. കാസർകോട് ജനറൽ ഹോസ്പിറ്റലിന്റെ അവസ്ഥയും മറ്റൊന്നല്ല. അമ്മയും കുഞ്ഞും ആശുപത്രി ഉദ്ഘാടനം ചെയ്‌തെങ്കിലും മറ്റ് നടപടികളൊന്നുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  20 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  20 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  20 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  20 days ago