അന്യജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചു; ഗര്‍ഭിണിയായ മകളെ കഴുത്തറുത്ത് കൊന്ന് പിതാവ്
റാഞ്ചി: അന്യജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ മകളുടെ കഴുത്തറുത്ത് കൊന്ന് പിതാവ്. ഝാര്‍ഖണ്ഡിലെ ധാന്ബാദിലാണ് സംഭവം.
സംഭവം കണ്ട മാതാവ് ബോധരഹിതയായി നിലത്തു വീണു. കൊലപാതകത്തിന് ശേഷം പ്രതി രാംപ്രസാദ് ഓടി രക്ഷപ്പെടുകയും ചെയ്തു20കാരിയായ ഖുഷ്ബൂ കുമാരിയാണ് കൊല്ലപ്പെട്ടത്.
ഗോവിന്ദ്പൂരില്‍ ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. കൃഷിയിടം കാണിക്കാനെന്ന വ്യാജേനെ രാംപ്രസാദ് ഭാര്യയെയും മകള്‍ ഖുശ്ബു കുമാരിയെയും(20) ഗോവിന്ദ്പൂരില്‍ നിന്നും ഓട്ടോറിക്ഷയില്‍ നവതന്ദിലെത്തിക്കുകയായിരുന്നു. സ്ഥലം കാണുന്നതിനിടെ രാംപ്രസാദ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മകളെ പല തവണ കുത്തുകയും കഴുത്തു മുറിക്കുകയും ചെയ്തു. ഇത് കണ്ട മാതാവ് അലറിക്കരഞ്ഞതോടെ രാംപ്രസാദ് അവിടെ നിന്നും ഓടിരക്ഷപ്പെട്ടു. രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെ കണ്ട് അമ്മ ബോധരഹിതയായി നിലത്തു വീഴുകയും ചെയ്തു.
പിന്നീട്, നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്, പൊലിസ് സ്ഥലത്തെത്തുകയും പെണ്‍കുട്ടിയെയും മാതാവിനെയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
മാതാവിന്റെ പരാതിയില്‍ പൊലിസ് കേസെടുത്തു. ആറുമാസം മുമ്പ് ഖുഷ്ബൂ അന്യജാതിക്കാരനെ വിവാഹം കഴിച്ചതില്‍ രാം പ്രസാദിന് എതിര്‍പ്പുണ്ടായിരുന്നതായി മാതാവ് മൊഴി നല്കി.
ഗോവിന്ദ്പൂര്‍ പൊലിസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഝാ രിയ പൊലിസ് സ്റ്റേഷന് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ പങ്കജ് കുമാര്‍ ഝാ പറഞ്ഞു. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസും പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."