HOME
DETAILS

വിമാനത്താവള യന്ത്രസാമഗ്രികള്‍ നാളെ കൊണ്ടുപോകും

  
backup
August 25, 2016 | 9:30 PM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3-%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%be%e0%b4%ae%e0%b4%97%e0%b5%8d


കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമനത്താവളത്തിലേക്കുള്ള എയ്‌റോ ബ്രിഡ്ജ് അഴീക്കല്‍ തുറമുഖത്തു നിന്ന് റോഡ് മാര്‍ഗം നാളെ കൊണ്ടുപോകും. ഇതിനാവവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനായി കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെയും വകുപ്പ് മേധാവികളുടെയും യോഗം ചേര്‍ന്നു. മൂന്ന് ഹൈഡ്രോളിക് ആക്‌സില്‍ ട്രെയിലറുകളിലായാണ് എയ്‌റോബ്രിഡ്ജ് ഉപകരണങ്ങള്‍ കൊണ്ടുപോകുക. 66 അടി നീളവും 11 അടി വീതിയും 17 അടി ഉയരവുമുള്ളതാണ് ഉപകരണങ്ങള്‍. ഇവ കൊണ്ടുപോകുന്ന വഴിയില്‍ താഴ്ന്ന നിലയിലുള്ള വൈദ്യുതി ലൈനുകള്‍ താല്‍ക്കാലികമായി മാറ്റി വൈദ്യുതി ബന്ധം വിഛേദിക്കും. ബി.എസ്.എന്‍.എല്‍ ലൈനുകളും താല്‍ക്കാലികമായി മാറ്റും.
നാളെ രാത്രി 10ന് അഴീക്കല്‍ തുറമുഖത്ത് നിന്ന് വാഹനങ്ങള്‍ പുറപ്പെടും. വളപട്ടണം വഴി രാവിലെയോടെ മേലെ ചൊവ്വയിലെത്തും. ഞായറാഴ്ച രാത്രി 10ന് മേലെ ചൊവ്വയില്‍ നിന്ന് പുറപ്പെട്ട് 29ന് രാവിലെ ഏഴ് മണിയോടെ വിമാനത്താവള പ്രദേശത്ത് എത്തിക്കും. ട്രെയിലറുകള്‍ സഞ്ചരിക്കുന്ന വഴിയില്‍ മറ്റ് ഗതാഗതം പൊലിസ് പൂര്‍ണമായി നിയന്ത്രിക്കും. ദേശീയപാതയില്‍ ഒരു ഭാഗത്ത് മാത്രമായി ഈ സമയം ഗതാഗതം പരിമിതപ്പെടുത്തും.
വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയില്‍ 27, 28 തിയതികളില്‍ രാത്രി വൈദ്യുതി വിതരണം തടസപ്പെടും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, എ.ഡി.എം മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) ഗംഗാധരന്‍, ആര്‍.ടി.ഒ കെ.കെ മോഹനന്‍ നമ്പ്യാര്‍, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ സുധീര്‍ കുമാര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago