വേങ്ങരയില്‍ ഇനി ഹൈടെക് വിദ്യാലയങ്ങള്‍
വേങ്ങര: നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും ഹൈടെക് സംവിധാനത്തിലേക്ക്. പദ്ധതി 31നു ബുധനാഴ്ച രാവിലെ പത്തിനു ചേറൂര്‍ പി.പി.ടി.എം.വൈ.എച്ച.്എസ.്എസില്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ മുഴുവന്‍ സ്‌കൂളുകളിലും ഹൈടക് സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ ഒരുക്കുന്നുണ്ട്. പദ്ധതിയില്‍ 54 എല്‍.പി.സ്‌കൂളുകള്‍, 23 യു.പി, 10 ഹൈസ്‌കൂള്‍, എട്ടു ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലാണു ഡിജിറ്റല്‍ ക്ലാസ് മുറികള്‍ സ്ഥാപിക്കുന്നത്. എംഎല്‍എയുടെ 2015-16 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.67 കോടി രൂപ വകയിരുത്തിയാണു പദ്ധതി നടപ്പാക്കുന്നത്. സ്മാര്‍ട്ട് ബോര്‍ഡ്, ഇന്റര്‍ ആക്ടീവ് ബോര്‍ഡ്, ഇന്റര്‍നെറ്റ് കണക്ഷന്‍, കംപ്യൂട്ടര്‍ എന്നിവയും ലഭ്യമാക്കുന്നുണ്ട്. ഇതിനാവശ്യമായ മുഴുവന്‍ സാമഗ്രികളും എത്തിക്കഴിഞ്ഞതായി എംഎല്‍എയുടെ ഓഫിസില്‍ നിന്നും അറിയിച്ചു.
ഇന്റര്‍ ആക്ടീവ് ബോര്‍ഡ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരിശീലനവും പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്. മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളില്‍ നിന്നും പ്രധാന അധ്യാപകര്‍, ഐ.ടി അറ്റ് സ്‌കൂള്‍ കോര്‍ഡിനേറ്റര്‍മാര്‍, പി.ടി.എ പ്രസിഡണ്ടുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് എംഎല്‍എയുടെ ഓഫിസില്‍ നിന്നും അറിയിച്ചു. വിവരങ്ങള്‍ക്ക് 0494 2452020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."