ലൈറ്റ്ഹൗസുകളുടെ രാജാവ് കോര്‍ദുവാന്‍ യുനെസ്‌കോ പൈതൃക പട്ടികയില്‍
പാരിസ്: ലൈറ്റ്ഹൗസുകളുടെ രാജാവ് എന്നറിയപ്പെടുന്ന ഫ്രാന്‍സിലെ കോര്‍ദുവാന് യുനെസ്‌കോയുടെ അംഗീകാരം. കാറ്റും മഴയും വകവയ്ക്കാതെ 400 വര്‍ഷമായി അറ്റ്‌ലാന്റിക് മഹാസമുദ്രത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ കൂറ്റന്‍ ലൈറ്റ്ഹൗസിനെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി.
പാരിസ് ആര്‍കിടെക്റ്റ് ലൂയി ദെ ഫോയിക്‌സ് രൂപകല്‍പന ചെയ്ത കോര്‍ദുവാനെ 1862ല്‍ ചരിത്ര സ്മാരകങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിരുന്നു. 48 അടി ഉയരത്തിലായിരുന്നു ആദ്യം ലൈറ്റ്ഹൗസ് നിര്‍മിച്ചത്.
1584ല്‍ തുടങ്ങിയ നിര്‍മാണം 1611ല്‍ പൂര്‍ത്തിയായി. എന്നാല്‍, 18ാം നൂറ്റാണ്ടില്‍ മൂന്ന് നിലകള്‍ കൂടി പണിത് നവീകരിച്ചു. നിലവില്‍ 223 അടിയാണ് (68 മീറ്റര്‍) ഈ പൗരാണിക നിര്‍മിതിയുടെ ഉയരം. ഏഴു മൈല്‍ ദൂരത്തുനിന്നു വരെ കോര്‍ദുവാനെ കാണാന്‍ സാധിക്കും.
ലൈറ്റ്ഹൗസിനു മുകളില്‍ വിറകു കത്തിച്ചായിരുന്നു ആദ്യകാലങ്ങളില്‍ കപ്പലുകള്‍ക്ക് ദിശ മനസിലാക്കുന്നതിനായി വെളിച്ചം കാണിച്ചിരുന്നത്. പിന്നീട് കാലക്രമേണ എണ്ണയും പെട്രോളിയം വാതകവും ഉപയോഗിച്ചു. നിലവില്‍ ലൈറ്റ്ഹൗസ് പൂര്‍ണമായും ഓട്ടോമാറ്റിക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."