HOME
DETAILS
MAL
'തീരദേശത്ത് ശാശ്വതസമാധാനത്തിന് പദ്ധതികള്‍ ആവിഷ്ക്കരിക്കണം'
backup
August 25 2016 | 22:08 PM
തിരൂര്‍: തീരദേശത്ത് ശാശ്വതസമാധാനത്തിന് സര്‍ക്കാര്‍ അടിയന്തിരമായി പദ്ധതികള്‍ നടപ്പാക്കണമെന്ന് പറവണ്ണ ബീച്ചിലെ അമാസ് ക്ലബ് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയവയാണ് തീരദേശത്തെ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന കാരണമെന്നും ഇതു പരിഹരിക്കാനുള്ള പാക്കേജുകളാണ് നടപ്പാക്കേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു. വ്യക്തികളും സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധ സംഘടനകളും സഹകരിച്ച് സമാധാനശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഭാരവാഹികള്‍: പി കോയ (പ്രസിഡന്റ് ), എ.പി അന്‍വര്‍ (ജന. സെക്രട്ടറി), സി.പി ബഷീര്‍ (വൈസ് പ്രസിഡന്റ് ), പി അമാനുള്ള ( ജോ. സെക്രട്ടറി), സി.പി ദാനിഹര് (രക്ഷാധികാരി), പി ജാഫര്‍ (ട്രഷറര്‍) .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."