ചേലേമ്പ്രയിലെ ജലനിധിപദ്ധതി: കിന്‍ഫ്രയുമായി ധാരണയായി
മലപ്പുറം: ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് കിന്‍ഫ്രയുമായി ധാരണയായി. വ്യവസായ-കായിക വകുപ്പു മന്ത്രി ഇ.പി ജയരാജന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കാക്കഞ്ചേരി ഫുഡ്, ഐ.ടി പാര്‍ക്കില്‍ നിന്ന് പ്രതിദിനം 15 ലക്ഷം ലിറ്റര്‍ വെള്ളം കിന്‍ഫ്ര സൗജന്യമായി നല്‍കും.
പാര്‍ക്കിനുള്ളില്‍ വാട്ടര്‍ടാങ്ക് സ്ഥാപിക്കുന്നതിനായി ചേലേമ്പ്ര ഗ്രാമപഞ്ചായത്തിന് സ്ഥലം വിട്ടുനല്ക്കാനും ധാരണയായി. വാട്ടര്‍ ടാങ്ക് സ്ഥാപിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കും. ചേലേമ്പ്ര ഗ്രാമപഞ്ചായത്തും കിന്‍ഫ്രയും വ്യവസായ വകുപ്പും തമ്മിലുള്ള കരാര്‍ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. യോഗത്തില്‍ കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ ഡോ. എം ബീന, കിന്‍ഫ്ര ഇന്റര്‍നാഷനല്‍ അപ്പാരല്‍ പാര്‍ക്ക് എം.ഡി ഡോ. ടി ഉണ്ണികൃഷ്ണന്, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."