ഗൗരി ലങ്കേഷിന്റെ കുടുംബവും ഭാരത് ജോഡോ യാത്രയില്‍
മാണ്ഡ്യ • കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കുടുംബം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍.
ഗൗരി ലങ്കേഷിന്റെ മാതാവ് ഇന്ദിര, സഹോദരി കവിത എന്നിവരാണ് പദയാത്രയില്‍ പങ്കുചേര്‍ന്നത്.
ഗൗരി ലങ്കേഷിനെ പോലുള്ളവരുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്രയെന്നും ഒരിക്കലും നിശ്ശബ്ദരാക്കാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. സത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ധീരമായി നിലകൊണ്ട വ്യക്തിയാണ് ഗൗരി ലങ്കേഷെന്നും രാഹുല്‍ അനുസ്മരിച്ചു.
2017 സെപ്തംബര്‍ അഞ്ചിനാണ് ആക്റ്റിവിസ്റ്റ് കൂടിയായ ഗൗരി ലങ്കേഷ് രാജരാജേശ്വരി നഗറിലെ സ്വവസതിക്കു സമീപം കൊല്ലപ്പെട്ടത്. കന്നട എഴുത്തുകാരന് എം.എം കല്‍ബുര്‍ഗി, മഹാരാഷ്ട്രയിലെ നരേന്ദ്ര ധബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ വധവുമായി ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സനാതന്‍ സന്‍സ്തയുടെ 18 പ്രവര്‍ത്തകരാണ് കുറ്റാരോപിതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."