HOME
DETAILS

കൊവിഡ് ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പദ്ധതി വേണമെന്ന് പ്രതിപക്ഷം

  
backup
July 28, 2021 | 4:48 AM

865456356-2

 


തിരുവനന്തപുരം: കൊവിഡിനു ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പദ്ധതി വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
കൊവിഡിനു ശേഷമുള്ള ഗുരുതര സാമ്പത്തികാവസ്ഥ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. സര്‍ക്കാര്‍ വലതുകൈ കൊണ്ട് പിഴ ഈടാക്കി ഇടതുകൈകൊണ്ട് കിറ്റ് നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിവറേജസില്‍ നടപ്പാക്കിയ നയം എന്തുകൊണ്ട് എല്ലായിടത്തും നടപ്പാക്കുന്നില്ല? ഒരുകാലത്ത് രാജ്യത്തിനു മാതൃകയായിരുന്ന കേരളത്തിലാണ് ഇന്നു ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍. കൊവിഡ് നയത്തില്‍ പിശകുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ കേരളം പൊളിഞ്ഞു പാളീസായി. പ്രതിസന്ധിയില്‍ കിറ്റിനൊപ്പം ആശ്വാസമായി പണവും നല്‍കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
പ്രതിസന്ധികാലത്ത് ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്താനുള്ള പദ്ധതികളാണ് നടപ്പാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നടപടികളും പുനരുജ്ജീവന പദ്ധതികളും നിരത്തി ധനമന്ത്രി കെ.എന്‍ ബാലഗോപാലിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ ആരോപണങ്ങളെ ചെറുക്കാനെത്തി. തൊഴില്‍ നഷ്ടവും വരുമാനനഷ്ടവുമുണ്ടെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അതീവ ദരിദ്രരെ കണ്ടെത്താനുള്ള സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്. ഓണത്തിനു മുന്നോടിയായി പെന്‍ഷന്‍ ഉള്‍പ്പെടെ 1,600 കോടി രൂപ ജനങ്ങളുടെ കൈകളിലെത്തിക്കും. ഇതുകൂടാതെ ജനങ്ങളുടെ കൈകളില്‍ പണമെത്തിക്കാന്‍ പ്രതിസന്ധിക്കിടെ ആവില്ലെന്നും മന്ത്രി പറഞ്ഞു.
ചെയ്ത കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സര്‍ക്കാര്‍ കൊടുക്കുന്ന കിറ്റിനോട് പ്രതിപക്ഷം വല്ലാത്ത അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്. കേരളം സ്വീകരിച്ച നടപടികളില്‍ തെറ്റുണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും വിശദീകരണത്തെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  5 days ago
No Image

പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153

Kerala
  •  5 days ago
No Image

പ്ലസ് വണ്‍: മലബാറിലെ 127 സ്‌കൂളുകളില്‍ അധിക ബാച്ച്; 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും

Kerala
  •  5 days ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി: സംസ്ഥാന നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കണം; സി.പി.എം കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  5 days ago
No Image

ജെന്‍സികളും സജീവം, വേര്‍തിരിവുകളില്ലാതെ തോളോട് തോള്‍ ചേര്‍ന്ന് സമരക്കാര്‍

National
  •  5 days ago
No Image

രോഹിത് ദീർഘകാലം സ്ഥിരത പുലർത്തിയ താരമായിരുന്നില്ല; പക്ഷേ അനുഭവസമ്പത്ത് സൂപ്പർമാർക്കറ്റിൽ പോയി വാങ്ങാൻ കഴിയില്ലെന്ന് എ.ബി. ഡി വില്ലിയേഴ്‌സ്

Football
  •  5 days ago
No Image

ഇന്റര്‍നെറ്റ് വിലക്കി: ആശയവിനിമയം തടസപ്പെട്ടില്ല, ഓഫ്ലൈന്‍ മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ച് പാറ്റകള്‍

National
  •  5 days ago
No Image

സമരം തണുപ്പിക്കാനുള്ള നീക്കവുമായി മോദി; ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് രാഹുലും സി.ജെ.പിയും

National
  •  5 days ago
No Image

പ്രശസ്ത ഇറ്റാലിയൻ ഫുട്‌ബോൾ മാധ്യമപ്രവർത്തകന്റെ ക്രൂര കൊലപാതകം: അന്വേഷണം കുപ്രസിദ്ധ മാഫിയ സംഘം 'കമോറ'യിലേക്ക്

Cricket
  •  5 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന് : വികസന കേന്ദ്രങ്ങള്‍; ഇന്ത്യ മാറി- കേരളമോ?

Kerala
  •  5 days ago