എം.എല്‍.എമാരുടെ ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുക്കണം; എ.സി മൊയ്തീന് ചോദ്യം ചെയ്യലിന് ഹാജരാകില്ല; ഇ.ഡിക്ക് മെയ്ല് അയച്ചു
എം.എല്‍.എമാരുടെ ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുക്കണം; എ.സി മൊയ്തീന് ചോദ്യം ചെയ്യലിന് ഹാജരാകില്ല; ഇ.ഡിക്ക് മെയ്ല് അയച്ചു
തൃശ്ശൂര്‍: കുരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എ.സി മൊയ്തീന് ഇന്ന് ഇ.ഡിക്ക് മുമ്പില്‍ ഹാജരാകില്ല. എം.എല്‍.എമാര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് തിരുവനന്തപുരത്ത് വെച്ച് നടക്കുന്നതിനാല്‍ ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് മൊയ്തീന് ഇ.ഡി ഉദ്യോഗസ്ഥരെ ഇമെയ്ല് വഴി അറിയിച്ചു. ക്ലാസില്‍ പങ്കെടുക്കാന്‍ മന്ത്രി തലസ്ഥാനത്തേക്ക് തിരിച്ചു. ഇക്കാര്യത്തില്‍ ഇ.ഡി ഉടന്‍ തീരുമാനമെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
10 വര്‍ഷത്തെ ബാങ്ക് ഇടപാട് രേഖകളും ആദായ നികുതി രേഖകളും ഹാജരാക്കാനാണ് ഇ.ഡി മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നത്. സെപ്റ്റംബര്‍ 10നും എം.എല്‍.എയെ ഇ.ഡി 10 മണിക്കൂര്‍ ചേദ്യം ചെയ്തിരുന്നു.
അതേസമയം എ.സി മൊയ്തീന് ഇന്നലെ രാത്രി തന്നെ വീട്ടില്‍ നിന്ന് പോയെന്നാണ് ബന്ധുക്കള്‍ നല്കുന്ന വിവരം. കൊച്ചിയില്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം ഇ.ഡിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതുണ്ടാവില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന നിയമ സഭ സാമാജികരുടെ ക്ലാസ് ഉദ്ഘാടനം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."