ഉണ്യാലില്‍ സമാധാനം നിലനിര്‍ത്തണം, നിയമവ്യവസ്ഥയെ വിശ്വസിച്ച് ഒരുമിച്ചു പോകണം: ജില്ലാ കലക്ടര്‍
മലപ്പുറം: ഉണ്യാലില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്നും ഇക്കാര്യത്തില്‍ നിയമവ്യവസ്ഥയെ വിശ്വസിച്ച് സൗഹാര്‍ദത്തോടെ മുന്നോട്ട് പോകണമെന്നും ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ അഭ്യര്‍ഥിച്ചു. ഉണ്യാലില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കലക്റ്ററേറ്റില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പരസ്പരം ആക്രമിക്കുന്നത് ഒഴിവാക്കാന്‍ കലക്ടര്‍ അഭ്യര്‍ഥിച്ചത്.
ഓണം-ബക്രീദ് തുടങ്ങിയ ആഘോഷങ്ങള്‍ അടുത്തു വരുന്ന സമയത്ത് പരസ്പരം തമ്മില്‍ തല്ലി സംഘര്‍ഷമുണ്ടാക്കുന്നത് ഒഴിവാക്കണം. പ്രശ്‌നങ്ങളുണ്ടായാല്‍ പെട്ടെന്ന് ഇടപെടുന്നതിനായി പ്രദേശിക തലത്തില്‍ പൊലിസ് സ്റ്റേഷനകളിലോ വില്ലേജ് ഓഫീസിലോ വിവരം ഉടനെ അറിയിക്കണം. അനാവശ്യമായ പ്രകോപനങ്ങളുണ്ടാക്കുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
ജില്ലയുടെ വികസനത്തിന് വേണ്ടി ചെലവഴിക്കേണ്ട സമയം ഇത്തരം കാര്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ടി വരുന്നത് ദു:ഖകരമാണെന്നും കലക്ടര്‍ പറഞ്ഞു. ഭരണസംവിധാനത്തെയും പൊലിസിനെയും ജനപ്രതിനിധികളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. ആക്രമണത്തിലേര്‍പ്പെടുന്നവരെ നിയന്ത്രിക്കാന്‍ പള്ളികളിലൂടെ ആഹ്വാനം ചെയ്യണമെന്നും ജനമൈത്രീ പൊലിസ് സംവിധാനം തീരദേശത്ത് തുടങ്ങണമെന്നുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ ആവശ്യം യോഗം അംഗീകരിച്ചു.
പ്രാദേശികതലത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കമ്മിറ്റി രൂപവത്കരിച്ച് ആക്രമണത്തിലേര്‍പ്പെടുന്നവരെ സന്ദര്‍ശിച്ച് താക്കീത് നല്‍കുന്നതിനുള്ള സംവിധാനമൊരുക്കും . പൊലിസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ പ്രതികളാണോയെന്ന് തീരുമാനമെടുക്കൂയെന്നും ഇക്കാര്യത്തില്‍ പൊലിസിന്റെ അന്വേഷണ സംവിധാനം കുറ്റമറ്റതാക്കുമെന്നും ജില്ലാ പൊലിസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്‌റ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."