'അതീവ ജാഗ്രത പുലര്‍ത്തണം' ; കാനഡയിലെ ഇന്ത്യക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്
'അതീവ ജാഗ്രത പുലര്‍ത്തണം' ; കാനഡയിലെ ഇന്ത്യക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ അവിടുത്തെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്ത്യ. പ്രതിഷേധമുണ്ടായ സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ കശ്മിരിലും ലഡാക്കിലും സന്ദര്‍ശനം നടത്തുന്നതിന് പൗരന്മാര്‍ക്ക് കാനഡ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം.
' കാനഡയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും അക്രമങ്ങളും കണക്കിലെടുത്ത്, അവിടെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും അവിടേക്ക് യാത്ര ചെയ്യാന്‍ ആലോചിക്കുന്നവരും അതീവ ജാഗ്രത പാലിക്കാന്‍ അഭ്യര്‍ഥിക്കുന്നു- വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജാറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പങ്കിനെ പറ്റിയുള്ള കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇന്ത്യ-കാനഡ ബന്ധം വഷളായത്.
ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് കാനഡ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."