സ്വര്‍ണാഭരണം കവര്‍ന്ന നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി
പുന്നയൂര്‍ക്കുളം: പുഴിക്കളയില്‍ പട്ടാപകല്‍ വീടിനകത്ത് കയറി ഏഴര പവന്‍ സ്വര്‍ണാഭരണം കവര്‍ച്ച ചെയ്ത തമിഴ് നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ ചിന്ന സേലം സ്വദേശികളായ ഭഗവതി (40), ദേവി (24), മീനാക്ഷി (23) എന്നിവരാണ് പിടിയിലായത്.
ആല്‍ത്തറ പുഴക്കളയിലെ പലചരക്ക് വ്യാപാരിയായ ചിറ്റിലപ്പിള്ളി യേശുദാസിന്റെ വീട്ടില്‍ കയറിയാണ് കവര്‍ച്ച നടത്തിയത്. വീട്ടില്‍ യേശുദാസിന്റെ ഭാര്യ ഷൈലജയും മാതാവ് കൊച്ചമ്മയും മാത്രമാണുണ്ടായിരുന്നത്. മൂന്ന് സ്ത്രീകള്‍ വെള്ളം ചോദിച്ചപ്പോള്‍ 80 കാരിയായ കൊച്ചമ്മ വെള്ളമെടുക്കാനും അകത്തേക്ക് പോയി. ഈ സമയത്താണ് മോഷണം നടത്തിയത്. അകത്ത് കിടപ്പുമുറിയില്‍ ചെന്ന് നോക്കിയപ്പോള്‍ അലമാര തുറന്നിട്ടതായും അതില്‍ വെച്ച ഏഴര പവന്‍ സ്വര്‍ണാഭരണം കാണാതായതും ശ്രദ്ധയില്‍ പെട്ടു.
ഇതിനിടയില്‍ സ്ത്രീകള്‍ സ്ഥലം വിട്ടിരുന്നു. നാട്ടുകാര്‍ പലവഴിക്കായി സ്ത്രീകളെ തിരഞ്ഞു. ഒടുവില്‍ മലപ്പുറം ജില്ലയിലെ എരമംഗലത്തു നിന്നാണ് നാട്ടുകാര്‍ക്ക് സ്ത്രീകളെ പിടികൂടാനായത്. വടക്കേക്കാട് പൊലിസ് സ്റ്റേഷനിലാണിപ്പോള്‍ സ്ത്രീകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."