പഴക്കമുള്ള ബസുകള്‍ ഹജ്ജ് സര്‍വിസില്‍ നിന്ന് ഒഴിവാക്കും
ജിദ്ദ: കൂടുതല്‍ പഴക്കമുള്ള ബസുകളെ ഹജ്ജ് സര്‍വിസില്‍ നിന്ന് ഒഴിവാക്കുമെന്ന് ഹജ്ജ് ഗതാഗത വിഭാഗം. അടുത്ത ഹജ്ജ് മുതലാണ് പത്തുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബസുകളെ ഒഴിവാക്കുക. മക്ക ഗവര്‍ണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ ഖാലിദ് അല്‍ഫൈസലിന്റെ അധ്യക്ഷതയില്‍ നടന്ന ഹജ്ജ് തീര്‍ഥാടകരുടെ യാത്ര നിരീക്ഷിക്കുന്ന സുപ്രിം അതോറിറ്റി യോഗത്തിലാണ് ഈ തീരുമാനം.
ഹജ്ജ് ട്രാന്സ്പോര്ട്ടേഷന് കമ്പനികളില്‍ സഊദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളെ കുറിച്ചും പുണ്യ സ്ഥലങ്ങളില്‍ ഷട്ടില്‍ സര്‍വിസ് അവലംബിച്ച് ഹാജിമാര്‍ക്ക് യാത്രാ സൗകര്യം നല്‍കുന്നത് പരിഷ്കരിക്കുന്നതിനെ കുറിച്ചും യോഗത്തില്‍ വിശകലനം ചെയ്തു.
ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്‍തന്‍, ഗതാഗതമന്ത്രി സുലൈമാന്‍ അല്ഹംദാന്, പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ ഉസ്മാന് അല്മുഹ്റജ്, സഊദി റെയില്‍വേയ്സ് ഓര്ഗനൈസേഷന് പ്രസിഡന്റ് ഡോ. റുമൈഹ് അല്‍റുമൈഹ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."