HOME
DETAILS

ക്രിട്ടിക്കൽ കെയർ ബ്ലോക്കുകൾ ഒരു വർഷത്തിനകം തുടങ്ങണമെന്ന് കേന്ദ്രം , മഞ്ചേരി, കളമശ്ശേരി, പാരിപ്പള്ളി മെഡിക്കൽ കോളജുകളിലും പത്തനംതിട്ട ആശുപത്രിയിലുമാണ് ബ്ലോക്ക് നിർമിക്കുന്നത്

  
backup
October 12 2022 | 19:10 PM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%bd-%e0%b4%95%e0%b5%86%e0%b4%af%e0%b5%bc-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d


എൻ.സി ഷെരീഫ്


മഞ്ചേരി • സംസ്ഥാനത്ത് ഗവ. മെഡിക്കൽ കോളജുകളിൽ ഉൾപ്പെടെ അനുവദിച്ച തീവ്രപരിചരണ വിഭാഗം (ക്രിട്ടിക്കൽ കെയർ ബ്ലോക്ക്) ഒരു വർഷത്തിനകം പ്രവർത്തനം തുടങ്ങണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. വേഗത്തിൽ നിർമാണം പൂർത്തിയാക്കി 2023 ഡിസംബറിൽ രോഗികൾക്ക് പ്രയോജനം ലഭിക്കാവുന്ന തരത്തിൽ പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം അതാത് മെഡിക്കൽ കോളജ് അധികൃതരെ അറിയിച്ചു.
മഞ്ചേരി, കളമശ്ശേരി, പാരിപ്പള്ളി മെഡിക്കൽ കോളജുകളിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലുമാണ് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പി.എം ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ മുഖേനയാണ് സംസ്ഥാനത്ത് നാല് തീവ്രപരിചരണ വിഭാഗം അനുവദിച്ചത്. പദ്ധതിക്കായി കേന്ദ്ര സർക്കാർ 23.75 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 17.25 കോടി രൂപ കെട്ടിട നിർമാണത്തിനും ബാക്കി തുക ഉപകരണങ്ങൾ വാങ്ങുന്നതിനും വിനിയോഗിക്കും. ഇതിനകം 25 ശതമാനം ഫണ്ട് കേന്ദ്ര സർക്കാർ എൻ.എച്ച്.എമ്മിന് കൈമാറി.


45,000 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള കെട്ടിടമാണ് നാലിടങ്ങളിലും നിർമിക്കുക. 50 കിടക്കകളാണ് തീവ്രപരിചരണ വിഭാഗത്തിന് അനുവദിച്ചത്. 12 ഐ.സിയു കിടക്കകളും സജ്ജീകരിക്കും. മഞ്ചേരി, കളമശ്ശേരി, പാരിപ്പള്ളി മെഡിക്കൽ കോളജുകളിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ രൂപരേഖക്ക് ഇതിനകം അനുമതി ലഭിച്ചു. പത്തനംതിട്ടയിൽ നിർമിക്കുന്ന ബ്ലോക്കിന്റെ രൂപരേഖയിൽ ചെറിയ മാറ്റങ്ങൾ നിർദേശിച്ചതിനാൽ വീണ്ടും തയാറാക്കും. കെട്ടിടം നിർമിക്കാൻ കണ്ടെത്തിയ സ്ഥലത്തെ പഴയ കെട്ടിടങ്ങൾ പൊളിക്കുന്നതിനും മരങ്ങൾ മുറിച്ചുമാറ്റുന്നതിനും മെഡിക്കൽ കോളജ് അധികൃതർ അപേക്ഷ നൽകി. തീവ്രപരിചരണ വിഭാഗം പ്രവർത്തനം തുടങ്ങിയാൽ നാല് ആശുപത്രികളിലെയും അസൗകര്യങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും. ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളെ റഫർ ചെയ്യുന്നതിന് മാറ്റം വരും. ഭാവിയിൽ എമർജൻസി മെഡിസിൻ വിഭാഗം തുടങ്ങാനും തീവ്രപരിചരണ വിഭാഗത്തിന്റെ വരവ് എളുപ്പമാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago