HOME
DETAILS
MAL
മൈക്രോഫിനാന്‍സ് തട്ടിപ്പ്: പ്രതിഷേധമാര്‍ച്ച് 31ന്
backup
August 26 2016 | 00:08 AM
തൊടുപുഴ: മൈക്രോഫിനാന്‍സ് തട്ടിപ്പിനെതിരേ ശ്രീനാരായണ ധര്‍മവേദിയുടെ നേതൃത്വത്തില്‍ 31ന് കായംകുളത്ത് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കും. പണം നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങള്‍ ജപ്തി ഭീഷണിയിലാണ്. ഇതിന് പരിഹാരം കാണണമെന്നും പണാപഹരണക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ധര്‍മവേദി ആരംഭിക്കുന്ന പ്രതിഷേധ പരിപാടിയുടെ തുടക്കമായാണ് 31ന് രാവിലെ 11ന് കായംകുളത്ത് മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ചില്‍ തട്ടിപ്പിനിരയായ നൂറുകണക്കിന് കുടുംബാംഗങ്ങള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."