HOME
DETAILS

പുതിയ പാര്‍ലമെന്റ് മന്ദിരം മോദി മള്‍ട്ടിപ്ലക്‌സ്; പരസ്പരം കാണാന്‍ ബൈനോക്കുലര്‍ വേണം: പരിഹാസവുമായി ജയ്‌റാം രമേശ്

  
backup
September 23, 2023 | 12:07 PM

he-also-quipped-that-they-would-need-binoculars-to-se

പുതിയ പാര്‍ലമെന്റ് മന്ദിരം മോദി മള്‍ട്ടിപ്ലക്‌സ്; പരസ്പരം കാണാന്‍ ബൈനോക്കുലര്‍ വേണം: പരിഹാസവുമായി ജയ്‌റാം രമേശ്

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തെ മോദി മള്‍ട്ടിപ്ലക്‌സ് എന്ന് വിളിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. വാസ്തുവിദ്യക്ക് ജനാധിപത്യത്തെ കൊലപ്പെടുത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഭരണഘടനെ തിരുത്തിയെഴുതാതെ തന്നെ മോദി അതില്‍ ജയിച്ചിരിക്കുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പരസ്പരം കാണണമെങ്കില്‍ ബൈനോക്കുലര്‍ വേണമെന്നും അദ്ദേഹം പരിഹസിച്ചു. എക്‌സിലൂടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം.

പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് നിങ്ങള്‍ എവിടെയെങ്കിലും പെട്ടുപോയാലും വഴികണ്ടെത്തി തിരിച്ചുവരാന്‍ കഴിയുമായിരുന്നു കാരണം പഴയ പാര്‍ലമെന്റ് മന്ദിരം വൃത്താകൃതിയിലായിരുന്നു. എന്നാല്‍ ഇതേ കാര്യം പുതിയ പാര്‍ലമെന്റിലാണെങ്കില്‍ പെട്ടുപോയത് തന്നെയാണ്, അതൊരു ദുര്‍ഘടം പിടിച്ച വഴിയാണ്. പഴയ മന്ദിരത്തിന് കുറച്ചുകൂടി വിശാലതയും സമാധാനത്തില്‍ ശ്വസിക്കാനുള്ള ഇടവും ഉണ്ടായിരുന്നു. എന്നാല്‍ പുതിയത് വളരെ ഇടുങ്ങിയതാണ്.


എല്ലാവര്‍ക്കും പുതിയ മന്ദിരത്തെ കുറിച്ച് സമാന കാഴ്ചപ്പാടാണ്. പല വിഭാഗങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രയാസത്തിലാക്കുന്ന വിധമാണ് പുതിയ മന്ദിരം നിര്‍മിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശയങ്ങളോ അഭിപ്രായങ്ങളോ പരിഗണിക്കാതെ നിര്‍മിച്ചതിന്റെ അനന്തരഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  4 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  4 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  4 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  4 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  4 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  4 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  4 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  4 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  4 days ago