പുതിയ പാര്‍ലമെന്റ് മന്ദിരം മോദി മള്‍ട്ടിപ്ലക്‌സ്; പരസ്പരം കാണാന്‍ ബൈനോക്കുലര്‍ വേണം: പരിഹാസവുമായി ജയ്‌റാം രമേശ്
പുതിയ പാര്‍ലമെന്റ് മന്ദിരം മോദി മള്‍ട്ടിപ്ലക്‌സ്; പരസ്പരം കാണാന്‍ ബൈനോക്കുലര്‍ വേണം: പരിഹാസവുമായി ജയ്‌റാം രമേശ്
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തെ മോദി മള്‍ട്ടിപ്ലക്‌സ് എന്ന് വിളിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. വാസ്തുവിദ്യക്ക് ജനാധിപത്യത്തെ കൊലപ്പെടുത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഭരണഘടനെ തിരുത്തിയെഴുതാതെ തന്നെ മോദി അതില്‍ ജയിച്ചിരിക്കുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പരസ്പരം കാണണമെങ്കില്‍ ബൈനോക്കുലര്‍ വേണമെന്നും അദ്ദേഹം പരിഹസിച്ചു. എക്‌സിലൂടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം.
പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് നിങ്ങള്‍ എവിടെയെങ്കിലും പെട്ടുപോയാലും വഴികണ്ടെത്തി തിരിച്ചുവരാന്‍ കഴിയുമായിരുന്നു കാരണം പഴയ പാര്‍ലമെന്റ് മന്ദിരം വൃത്താകൃതിയിലായിരുന്നു. എന്നാല്‍ ഇതേ കാര്യം പുതിയ പാര്‍ലമെന്റിലാണെങ്കില്‍ പെട്ടുപോയത് തന്നെയാണ്, അതൊരു ദുര്‍ഘടം പിടിച്ച വഴിയാണ്. പഴയ മന്ദിരത്തിന് കുറച്ചുകൂടി വിശാലതയും സമാധാനത്തില്‍ ശ്വസിക്കാനുള്ള ഇടവും ഉണ്ടായിരുന്നു. എന്നാല്‍ പുതിയത് വളരെ ഇടുങ്ങിയതാണ്.
എല്ലാവര്‍ക്കും പുതിയ മന്ദിരത്തെ കുറിച്ച് സമാന കാഴ്ചപ്പാടാണ്. പല വിഭാഗങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രയാസത്തിലാക്കുന്ന വിധമാണ് പുതിയ മന്ദിരം നിര്‍മിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശയങ്ങളോ അഭിപ്രായങ്ങളോ പരിഗണിക്കാതെ നിര്‍മിച്ചതിന്റെ അനന്തരഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."