കൊവിഡ് മാനദണ്ഡങ്ങള്‍ മാറും; വാരാന്ത്യലോക്ക് ഡൗണ്‍ അവസാനിപ്പിക്കും; പ്രഖ്യാപനം ചൊവ്വാഴ്ച
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനുള്ള തീരുമാനങ്ങളുടെ പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകും. നിലവിലെ ലോക്ക് ഡൗണ്‍ രീതി മാറ്റും. വാരാന്ത്യലോക്ക് ഡൗണും അവസാനിപ്പിച്ചേക്കും. രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചിടും. കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ കൂടുതല്‍ സി.എഫ്.എല്‍.ടിസികള്‍ തുറക്കണമെന്നാണ് കേരളത്തിലെത്തിയ കേന്ദ്രസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനം മുഴുവന്‍ അടച്ചുപൂട്ടിയിട്ടും കേസുകള്‍ കുറഞ്ഞിട്ടില്ല. മരണസംഖ്യ കുറയുന്നില്ല. ടി.പി.ആര്‍ താഴുന്നില്ല. ഇതിനുപുറമേ ലോക്ക്ഡൗണിനെതിരെ ഉയരുന്ന കടുത്ത പ്രതിഷേധവും വ്യാപാരികളുടെ എതിര്‍പ്പും ചില കോണുകളില്‍ നിന്നെങ്കിലും ഉയര്‍ന്ന ആത്മഹത്യകളുമെല്ലാം സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
വിദഗ്ധസമിതിയുടെ ബദല്‍ നിര്‍ദ്ദേശം ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും. രോഗമുണ്ടായാല്‍ തദ്ദേശസ്ഥാപനം മുഴുവന്‍ അടക്കുന്നതിന് പകരം കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ഡുകള്‍ മാത്രം അടച്ചുള്ള ബദലാണ് പരിഗണിക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ എല്ലാ ദിവസവും എല്ലാ കടകളും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറക്കും.
രോഗമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധത്തിനാണ് കേന്ദ്രസംഘവും ഊന്നല്‍ നല്‍കുന്നത്. കോഴിക്കോടും പത്തനംതിട്ടയും സന്ദര്‍ശിച്ച സംഘം കൂടുതല്‍ സി.എഫ്.എല്‍.ടി.സികള്‍ തുറക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."