പൈതൃകം കാത്തുസൂക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യത: സ്പീക്കര്‍
തിരൂര്‍: സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കേണ്ടത് ചരിത്രബോധമുള്ള സമൂഹത്തിന്റെ ബാധ്യതയാണെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. മലയാളസര്‍വകലാശാലയിലെ ഹെറിറ്റേജ് മ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രം വിസ്മരിച്ചാല്‍ മറവിരോഗം ബാധിച്ചവരായി സമൂഹം മാറും. മലയാളിയ്ക്ക് അല്‍ഷിമേഴ്‌സ് ബാധിക്കാതിരിക്കാനുള്ള മരുന്നിന്റെ പേരാണ് മലയാസര്‍വകലാശാലയെന്നും സ്പീക്കര്‍ പറഞ്ഞു. മ്യൂസിയം വാസ്തുശില്‍പി പി.ഗിരീഷിന് സ്പീക്കര്‍ ഉപഹാരം സമ്മാനിച്ചു.
സി.മമ്മൂട്ടി അധ്യക്ഷനായി. കേരളത്തിന്റെയും വെട്ടത്തു നാടിന്റെയും ചരിത്രവും പൈതൃകവും ദൃശ്യവല്‍ക്കരിക്കുന്ന മ്യൂസിയത്തില്‍ ആറ് വിഭാഗങ്ങളിലായി മുന്നൂറോളം പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അക്ഷര വിദ്യയുടെയും എഴുത്തിന്റെയും പാരമ്പര്യത്തിന് പുറമേ കൃഷി, ചികിത്സ, ആരാധന, വാണിജ്യം, ഗോത്രസംസ്‌കൃതി തുടങ്ങിയ മേഖലകളിലെ പൈതൃകം വ്യക്തമാക്കുന്ന അപൂര്‍വ ശേഖരവും മ്യൂസിയത്തിലുണ്ട്. ചിത്രരാമായണം, നിളയുടെ സംസ്‌കാരം, എഴുത്തച്ഛന്റെ പാരമ്പര്യം തുടങ്ങിയ വിഭാഗങ്ങളും സവിശേഷതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."