HOME
DETAILS
MAL
എല്‍ദോസിനെതിരെ ബലാത്സംഗ കുറ്റം; യുവതിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കും
backup
October 13 2022 | 11:10 AM
തിരുവനന്തപുരം: യുവതിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ ബലാത്സംഗ കേസ് ചുമത്തി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് ബലാത്സംഗക്കുറ്റത്തിന് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. യുവതിയുടെ പരാതിക്ക് പിന്നാലെ എം.എല്‍.എ ഓഫീസില്‍ വരാതെയും മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുക്കാതെയും ഔദ്യോഗിക നമ്പരുകളടക്കം സ്വിച്ച് ഓഫ് ചെയ്തും നാല് ദിവസമായി ഒളിവിലാണ്.
അതിനിടെ ഫേസ്ബുക്കില്‍ ഏതാനും വരികളെഴുതി ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ചു. പരാതിക്കാരിയെ ക്രിമിനല്‍ എന്നാണ് എം.എല്‍.എ വിശേഷിപ്പിക്കുന്നത്. എം.എല്‍.എയ്ക്കെതിരെ പാര്‍ട്ടി അന്വേഷണവും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."