HOME
DETAILS

കീഴ്‌വഴക്കം മറികടന്ന് സുരേഷ് ഗോപി ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍, നിര്‍ദേശം കേന്ദ്ര നേതൃത്വത്തിന്റെത്

  
backup
October 14, 2022 | 5:32 AM

kerala-suresh-gopi-in-bjp-core-committee-2022

തിരുവനന്തപുരം: പാര്‍ട്ടി കീഴ്‌വഴക്കങ്ങള്‍ മറികടന്നു മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയില്‍. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പുതിയ തീരുമാനം. സാധാരണ രീതിയില്‍ പാര്‍ട്ടി പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും മാത്രമാണ് കോര്‍ കമ്മിറ്റിയില്‍ ഇടംപിടിക്കാണ്. എന്നാല്‍ ആ കീഴ്‌വഴക്കങ്ങള്‍ മറികടന്നാണ് സുരേഷ് ഗോപിയുടെ കോര്‍ കമ്മിറ്റി പ്രവേശനം. സുരേഷ് ഗോപി നേതൃത്വത്തിലേക്ക് വരുന്നതില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും അനുകൂല നിലപാടാണ്.

സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് കേരളത്തില്‍ ബി.ജെ.പി യുടെ മുന്നേറ്റത്തിന് തടസമാകുന്നതെന്ന കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലാണ് പുതിയ തീരുമാനങ്ങള്‍ക്ക് കാരണം. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍ കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഉള്‍പ്പടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് സുരേഷ് ഗോപി കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്.

ലോക്സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ നേതൃത്വത്തില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാകാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കെ.സുരേന്ദ്രന്റെ സംസ്ഥാന പ്രസിഡന്റ് കാലാവധി ജനുവരിയില്‍ അവസാനിക്കും. കെ സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റി സുരേഷ് ഗോപിയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരും എന്ന തരത്തിലുള്ള ചില സൂചനകള്‍ നേരത്തെ വന്നിരുന്നെങ്കിലും സുരേഷ് ഗോപി ഇക്കാര്യം നിഷേധിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സില്‍വര്‍ലൈന്‍ റദ്ദാക്കല്‍: അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഉമ്മന്‍ ജോണിന്റെ വീടൊരുങ്ങുന്നു; മാടപ്പള്ളിയിലെ സമരപ്പന്തല്‍ പൊളിക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ച് സമരസമിതി

Kerala
  •  a month ago
No Image

പിണറായിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ സുധാകരൻ; ‘രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ല, അദ്ദേഹവും ഞങ്ങളെപ്പോലെ ഒരു എം.എൽ.എ’യെന്ന് പ്രതികരണം

Kerala
  •  a month ago
No Image

കേന്ദ്രത്തിൽ അടിയന്തര നീക്കം; നിർണായക മന്ത്രിസഭാ യോഗം ഇന്ന്, മന്ത്രിമാരോട് ഡൽഹിയിൽ തുടരാൻ നിർദേശം

National
  •  a month ago
No Image

ഫിഷറീസിൽ ലീഗ് തിരിച്ചെത്തുന്നത് അരനൂറ്റാണ്ടിനു ശേഷം

Kerala
  •  a month ago
No Image

കലാലയ രാഷ്ട്രീയത്തിൽനിന്ന് വിജയക്കുതിപ്പുമായി ഷംസുദ്ദീൻ

Kerala
  •  a month ago
No Image

ആറാം തവണയും വ്യവസായം സ്വന്തമാക്കി പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സി.പി.എം ഏരിയാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കം; ജില്ലാ നേതൃയോഗങ്ങളിൽ 'കാരണഭൂതർ'ക്ക് വിമർശം 

Kerala
  •  a month ago
No Image

ചാൻസലറുടെ ഉത്തരവിനെ ചോദ്യംചെയ്യാൻ സിൻഡിക്കേറ്റിന് അധികാരമില്ല: ഹൈക്കോടതി

Kerala
  •  a month ago
No Image

യു.എ.ഇയും ഫ്രാൻസും തമ്മിൽ തന്ത്രപ്രധാന സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നു; ഉഭയകക്ഷി വ്യാപാരത്തിൽ 27 ശതമാനം വളർച്ച

uae
  •  a month ago
No Image

പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’; കേരളത്തിൽ പ്രോട്ടോക്കോളിൽ ചീഫ് സെക്രട്ടറിക്കും മേലെ, ശമ്പളത്തിൽ താഴെ

Kerala
  •  a month ago

No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  a month ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  a month ago
No Image

31 മാസത്തെ ജയിൽ വാസത്തിനൊടുവിൽ അഹമ്മദ് ബുഖാരി നിരപരാധിയെന്ന് കോടതി, ഇനി കസ്റ്റഡിയിലിരിക്കെ അദാനി കൈവശപെടുത്തിയ പവർപ്ലാൻ്റ് തിരിച്ചു പിടിക്കാനുള്ള പോരാട്ടം

National
  •  a month ago
No Image

വിവാഹ നിശ്ചയം കഴിഞ്ഞ് നാലാം നാൾ ദുരന്തം; 22-കാരിയെ കാട്ടിലെത്തിച്ച് കഴുത്ത് ഞെരിച്ച് ഇഷ്ടികയ്ക്ക് തല തകർത്ത് കൊലപ്പെടുത്തിയ മുൻ കാമുകൻ അറസ്റ്റിൽ

crime
  •  a month ago