കൊക്കൂണ്‍ വിവാദം വഴിത്തിരിവില്‍; അന്വേഷണം പൊലിസ് ഉന്നതനിലേക്ക്
പിന്നില്‍ പൊലിസിലെ കുടിപ്പക
കൊല്ലം: കൊല്ലത്തുനടന്ന അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനമായ 'കൊക്കൂണ്‍' നടത്തിപ്പ് സംബന്ധിച്ച വിജിലന്‍സ് അന്വേഷണം പൊലിസ് ഉന്നതനിലേക്ക്. അവതാരകയോടു ഹൈടെക് സെല്‍ എ.സി.പി അപമര്യാദയായി പെരുമാറിയതും മദ്യസല്‍ക്കാരവും നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേടുമെല്ലാം പുറത്തുവന്നതും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള കുടിപ്പകയയുടെ തെളിവാണെന്ന് പറയപ്പെടുന്നു.
ചില ഉന്നതര്‍ തന്നെയാണ് വിവരം മാധ്യമങ്ങളെ അറിയിച്ചതും. സെമിനാറിനിടെ സംഭവിച്ച അധികാര ദുര്‍വിനിയോഗത്തേയും ധൂര്‍ത്തിനേയും കുറിച്ച് സംസ്ഥാന വിജിലന്‍സ് ആരംഭിച്ച അന്വേഷണം പ്രധാനമായും ലക്ഷ്യമിടുന്നത് ഒരു ഐ.ജിയെ ആണെന്നാണു സൂചന.
കൊക്കൂണില്‍ വ്യാപകമായ അഴിമതി നടന്നെന്നാണ് കïെത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് പൊലിസിങ് കോണ്‍ഫറന്‍സാണ് കൊക്കൂണ്‍. അഴിമതിവിവരങ്ങള്‍ ചോര്‍ന്നു തുടങ്ങിയപ്പോള്‍ത്തന്നെ ഒരു എ.സി.പി പരിപാടിയുടെ അവതാരകയോടു അപമര്യാദയായി പെരുമാറിയെന്ന സംഭവം വാര്‍ത്തയാക്കിയതിനു പിന്നിലും ഗൂഢലക്ഷ്യം ഉïെന്നാണ് വിജിലന്‍സിന്റെ കണക്കു കൂട്ടല്‍. സെമിനാര്‍ നടത്തിപ്പിനായി ഹോട്ടല്‍ മാനേജ്‌മെന്റുമായി നടത്തിയ രഹസ്യ ഇടപാടുകളുടെ തെളിവുകളും വിജിലന്‍സിന് ലഭിച്ചിട്ടുï്.
കായല്‍ കൈയേറിയാണ് പരിപാടി നടന്ന റാവീസ് എന്ന ഹോട്ടല്‍ നിര്‍മിച്ചതെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഇതില്‍ ഹൈക്കോടതിയില്‍ കേസുകള്‍ നിലവിലുï്. എന്നാല്‍ സി.പി.എം ഉന്നതന്റെ മകന്‍ ഹോട്ടലുടമയുടെ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായതിനാലാണ് ഹോട്ടലിനെതിരേയുള്ള കേസ് തെളിയാത്തതെന്നും ആരോപണം ഉയര്‍ന്നിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഹോട്ടലുടമയുമായി വ്യക്തിബന്ധവുമുï്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ചില നിര്‍ണായക സഹായങ്ങള്‍ പൊലിസ് ഉന്നതനില്‍ നിന്ന് ഹോട്ടലുടമയ്ക്ക് ലഭിച്ചതായി വിജിലന്‍സിനു വിവരം ലഭിച്ചിട്ടുï്.
സെമിനാറില്‍ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കിയ കരാറുകാരനുമായും പൊലിസ് ഉന്നതന് ബന്ധമുïെന്നും വിജിലന്‍സ് കരുതുന്നു. സെമിനാറിന് സാധനങ്ങള്‍ വാങ്ങിയത് ഒരു വിവാദ കരാറുകാരന്‍ വഴിയാണ്. സെമിനാറിന് തലേദിവസം ചിലര്‍ ഹോട്ടലിലെത്തി തമ്പടിച്ചതായും അറിയുന്നു.
ഹോട്ടലില്‍ മദ്യ സല്‍ക്കാരം നടത്താന്‍ അനുവാദമില്ലാതിരിക്കെ മദ്യം വിളമ്പിയതും വിവാദമായി. എക്‌സസൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിങാണ് മദ്യസല്‍ക്കാരത്തിനെതിരേ വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കിയതെന്നാണ് പൊലിസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരിട്ടാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. കേരളാ പൊലിസിന്റെ ഔദ്യോഗിക പരിപാടിയല്ലാതിരുന്നിട്ടും സര്‍ക്കാര്‍ പരിവേഷമാണ് സമ്മേളനത്തിനു നല്‍കിയത്. നിയമവിരുദ്ധമായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സിന് ബോധ്യപ്പെട്ടത്.
സമ്മേളനം നടന്ന ദിവസങ്ങളിലെ റാവീസിലെ മദ്യ ഉപഭോഗ കണക്കും പരിപാടിക്ക് ഇത്രയേറെ ഫï് എങ്ങനെ കിട്ടിയെന്നതും വിജിലന്‍സ് പരിശോധിക്കും. കൊക്കൂണ്‍ ഔദ്യോഗിക പരിപാടിയെന്ന് തെറ്റിധാരണയുïാക്കും വിധമാണ് ഗവര്‍ണറെ ചടങ്ങിനെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഇത്തരത്തിലാണ് പരിപാടിക്ക് എത്തിയത്. വിനയകുമാരന്‍ നായരുടെ പീഡനം വിവാദമായതോടെ കൊക്കൂണിനെ കുറിച്ച് മുഖ്യമന്ത്രി വിശദമായി അന്വേഷിച്ചിരുന്നു. സംസ്ഥാന പൊലിസിന് ഇതുമായി യാതൊരു പങ്കാളിത്തവുമില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവുമില്ലെന്നുമാണ് വെളിപ്പെടുന്നത്. കൂടാതെ നടത്തിപ്പിന്റെ സാമ്പത്തിക ഇടപാടുകള്‍ക്കായി പ്രത്യേക അക്കൗïും തുറന്നു. പൊലിസിന്റെ ഔദ്യോഗികമല്ലാത്ത പരിപാടിയില്‍ ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്നാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.
പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ കോടികളുടെ ഫï് അന്താരാഷ്ട്ര സമ്മേളനത്തിനായി ധൂര്‍ത്തടിക്കുകയാണുïായതെന്നും ആരോപണമുയര്‍ന്നിട്ടുï്. ഏതാനും ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചതൊഴിച്ചാല്‍ സൈബര്‍ സുരക്ഷാ പരിശീലനമൊന്നും അന്താരാഷ്ട്ര സമ്മേളനത്തിലുïായില്ലെന്നാണ് വിവരം. ഐ.ടി കമ്പനികളുടെ ഒത്തുചേരലിനും കച്ചവടത്തിനുമായി അവസരം ഉïാക്കല്‍ മാത്രമായിരുന്നു കൊക്കൂണ്‍ എന്നാണ് കïെത്തല്‍. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ചു കൂടുതല്‍ വെളിപ്പെടുത്തലുകളും ഉïായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."