HOME
DETAILS

അസൂറികളില്ലാത്ത ഖത്തർ ഖിസ്സ

  
backup
October 14 2022 | 21:10 PM

%e0%b4%85%e0%b4%b8%e0%b5%82%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%bc-%e0%b4%96%e0%b4%bf


നിസാം കെ. അബ്ദുല്ല


ഫുട്‌ബോൾ ഇതിഹാസങ്ങൾക്ക് പഞ്ഞമില്ലാത്ത നാട്. ഏറ്റവും കൂടുതൽ ലോകകപ്പ് നേടിയവരിൽ ബ്രസീലിന് പിന്നിൽ ജർമനിക്കൊപ്പം രണ്ടാമത്. പ്രതിരോധക്കോട്ട കെട്ടി എതിരാളികളുടെ മുന്നേറ്റത്തിന്റെ മുനയൊടിക്കുന്നവർ. ലോകം ആക്രമണ ഫുട്‌ബോളിന് വളക്കൂറുള്ള മണ്ണായി മാറുമ്പോഴും പ്രതിരോധം തീർത്ത് വിജയങ്ങൾ കൊയ്യുന്നവർ. ഇക്കഴിഞ്ഞ യൂറോയിലെ ചാംപ്യൻമാർ. ലൂജി റൈവ, ഗുസിപ്പോ മിയേസ, സിൽവിയോ പിയോള, റോബർട്ടോ ബാജിയോ, അലെസാന്ദ്രോ ദെൽപിയറോ, ഫ്രാൻസെസ്‌കോ ടോട്ടി, പൗളോ മൽദിനി, ജിയാൻലുജി ബഫൺ തുടങ്ങി നിരവധി ഇതിഹാസങ്ങളെ ഫുട്‌ബോൾ ലോകത്തിന് സമ്മാനിച്ചവർ. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങളുള്ള, അസൂറികൾ എന്ന വിളിപ്പേരുള്ളവർ – ഇറ്റലി. പക്ഷേ ഈ ലോകകപ്പിൽ ആരാധകരെ കളിമികവ് കൊണ്ട് കോരിത്തരിപ്പിക്കാൻ അവരില്ല. റോബോർട്ടോ മാൻസീനിയുടെ കീഴിൽ തുടരെത്തുടരെ വിജയങ്ങളുമായി യൂറോ കപ്പിൽ മുത്തമിട്ട ഇറ്റലി ലോകകപ്പിലും തങ്ങളുടെ കേളീശൈലിയുമായി കളംനിറയുമെന്ന് കരുതിയവരെ അക്ഷരാർഥത്തിൽ ഞെട്ടിച്ച് നാടകീയ പുറത്താവൽ.


യൂറോപ്യൻ യോഗ്യതാ മത്സരത്തിൽ സി ഗ്രൂപ്പിൽ സ്വിറ്റ്സർലൻഡിന് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അപ്പോഴും സാധ്യതകൾ മങ്ങിയില്ല. പ്ലേഓഫിലൂടെ ഖത്തറിലേക്ക് ഇറ്റലിയെത്തുമെന്ന പ്രതീക്ഷയിലായി കളിക്കമ്പക്കാർ. എന്നാൽ പ്ലേഓഫിലെ ആദ്യ മത്സരത്തിൽ കുഞ്ഞൻമാരായ നോർത്ത് മാസിഡോണിയ ഇറ്റലിയുടെ വഴി മുടക്കി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം.


1910ൽ ഫുട്‌ബോളിൽ അരങ്ങേറിയ അസൂറികൾ 1934ലാണ് ആദ്യമായി ലോകകപ്പിൽ ബൂട്ടുകെട്ടുന്നത്. ലോകകപ്പിലെ അരങ്ങേറ്റത്തിലും തൊട്ടടുത്തെ 1938ലും തുടർച്ചയായി രണ്ട് കിരീടങ്ങൾ തങ്ങളുടെ ഷോക്കേസിലെത്തിച്ചാണ് ഫുട്‌ബോൾ ചരിത്രത്തിലേക്ക് ഇറ്റലി നടന്നുകയറിയത്. 1982ൽ ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും തന്റെ ഷോക്കേസിലെത്തിച്ച പാവ്‌ലോ റോസിയുടെ കളി മികവിൽ ഇറ്റലി വീണ്ടും ലോകത്തിന്റെ നെറുകയിലെത്തി. 2006ൽ ഫാബിയോ കന്നവാരോയെന്ന ഉരുക്കുമതിലിന്റെ കരുത്തിലും ഇറ്റലി ലോകകപ്പ് നേട്ടം ആവർത്തിച്ചു.


2012 യൂറോകപ്പിൽ ഫൈനലിലെത്തിയെങ്കിലും സ്‌പെയിനിനോട് എതിരില്ലാത്ത നാല് ഗോളിനായിരുന്നു അവരുടെ പരാജയം. 2020 യൂറോകപ്പിലാണ് 16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഇറ്റാലിയൻ കരുത്ത് തെളിഞ്ഞത്. അന്ന് ഇംഗ്ലണ്ടിനെ തകർത്ത് കിരീടനേട്ടത്തിൽ അവരെത്തി. പരാജയമറിയാതെയുള്ള നീണ്ട മത്സരങ്ങളാണ് മാൻസീനിയും സംഘവും ആരാധകർക്ക് സമ്മാനിച്ചത്. എന്നാൽ പിന്നാലെ ലോകകപ്പ് പ്ലേഓഫിൽ അപ്രതീക്ഷിത പരാജയം രുചിച്ച് പുറത്തായി. ഗ്രൗണ്ടിലിറങ്ങിയാൽ ഉറച്ച പ്രതിരോധം തീർത്തായിരുന്നു ഇറ്റലി കളികൾ തങ്ങൾക്ക് അനുകൂലമാക്കിയിരുന്നത്. എന്നാൽ പ്രതിരോധം തീർക്കാനിറങ്ങിയ അവർ ലോകകപ്പിന്റെ യോഗ്യത കടമ്പയിൽ എതിരാളികളുടെ ആക്രമണങ്ങളിൽ പിടഞ്ഞുവീണു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago