വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ച വിമാന യാത്രികര്‍ക്ക് 16,000 ഡോളര്‍ പിഴ!
ന്യുയോര്‍ക്ക്: വ്യാജ കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് വിമാന യാത്രികര്‍ക്ക് 16,000 രൂപ പിഴ. അമേരിക്കയില്‍ നിന്നു കാനഡയിലെ ടോറന്റോയിലേക്ക് വിമാനത്തില്‍ യാത്രചെയ്ത രണ്ടുപേര്‍ക്കാണ് കനേഡിയന്‍ അധികൃതര്‍ ഭീമന്‍ പിഴയിട്ടത്.
പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കനേഡിയന്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
കനേഡിയന്‍ നിയമമനുസരിച്ച് വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ ഹാജരാക്കിയാല്‍ ക്രിമിനല്‍ ചാര്‍ജ്ജും ആറുമാസത്തെ തടവുശിക്ഷയുമാണ് ലഭിക്കുകയെന്ന് ഏജന്‍സി പറഞ്ഞു. കൂടാതെ 75,000 ഡോളര്‍ വരെ പിഴ ചുമത്തുകയും ചെയ്യാം.
കൊവിഡ്-19 വ്യാപിക്കുന്നതിനെതിരെ കനേഡിയന്‍ ആരോഗ്യവകുപ്പ് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് 14 ദിവസത്തെ ക്വറന്റൈന്‍ ഒഴിവാക്കണമെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൊവിഡ് 19 പരിശോധനാഫലവും സമര്‍പ്പിക്കേണ്ടതാണ്. ജൂലായ് 30ന്, 907 പുതിയ കേസുകളും 17 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് കനേഡിയന്‍ ആരോഗ്യവകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."