HOME
DETAILS
MAL
ദഹി ഹന്ദി: സുപ്രിം കോടതി വിധി ലംഘിച്ചതിന് അറസ്റ്റ്
backup
August 26 2016 | 01:08 AM
മുംബൈ: സുപ്രിം കോടതി വിധി ലംഘിച്ച് മനുഷ്യ ഗോപുരമുണ്ടാക്കി. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്) പ്രവര്ത്തകന് അറസ്റ്റിലായി. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി വെണ്ണക്കുടമുടയ്ക്കലുമായി( ദഹി ഹന്ദി) ബന്ധപ്പെട്ട് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 20 അടിയോളമേ മനുഷ്യ ഗോപുരം പാടുള്ളൂവെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഇത് ലംഘിച്ച് 49 അടി ഉയരമുള്ള മനുഷ്യഗോപുരമാണ് നിര്‍മിച്ചത്. ഇതിന് നേതൃത്വം നല്കിയ അവിനാശ് ജാദവാണ് അറസ്റ്റിലായത്. നിയമം ലംഘിക്കുമെന്ന് മറാത്തിയില്‍ എഴുതിയ ടീഷര്‍ട്ട് അണിഞ്ഞായിരുന്നു താനെയില്‍ അവിനാശും സംഘവും കലമുടക്കാന്‍ എത്തിയത്. പാര്‍ട്ടി തലവന്‍ രാജ് താക്കറെയുടേതല്ലാത്ത ഉത്തരവുകള്‍ ചെവിക്കൊള്ളില്ലെന്നായിരുന്നു അവിനാശു സംഘവും പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."