ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് വേണ്ട; ഇളവുകള്‍ പ്രഖ്യാപിച്ച് ബ്രിട്ടന്
ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ശേഷം രാജ്യത്തെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇന്സ്റ്റിറ്റിയൂഷണല്ക്വാറന്റൈന് നിര്‍ബന്ധമില്ല. റെഡ് ലിസ്റ്റില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയതിന് പിന്നാലെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനിമുതല്‍ യുകെയിലെത്തിയാല്‍ തങ്ങള്‍ക്കിഷ്ടമുള്ള സ്ഥലത്ത് 10 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയാം. അഞ്ച് ദിവസത്തിന് ശേഷം നടത്തുന്ന പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആയാല്‍ ക്വാറന്റൈന് അവസാനിപ്പിക്കുകയും ചെയ്യാം.
ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഒരു കൊവിഡ് ടെസ്റ്റ് നടത്തുകയും ഇംഗ്ലണ്ടില്‍ എത്തുമ്പോള്‍ രണ്ട് കൊവിഡ് ടെസ്റ്റുകള്‍ക്കായി മുന്‍കൂട്ടി ബുക്ക് ചെയ്യുകയും വേണം.
ഇന്ത്യക്ക് പുറമെ യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളേയും റെഡലിസ്റ്റില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."