ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം; ജ്യേഷ്ഠന് അനുജനെ വെടിവെച്ച് കൊന്നു
ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം; ജ്യേഷ്ഠന് അനുജനെ വെടിവെച്ച് കൊന്നു
ആലുവ: ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആലുവയില്‍ ജ്യേഷ്ഠന് അനുജനെ വെടിവെച്ച് കൊന്നു. ആലുവ എടയപ്പുറത്ത് അര്‍ധരാത്രിയോടെയായിരുന്നു സംഭവം. തൈപറമ്പില്‍ പോള്‍സനാണ് ഇളയ സഹോദരന് തോമസിന്റെ വെടിയേറ്റ് മരിച്ചത്.
വീട്ടില്‍ ബൈക്ക് വെക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന തോമസിന്റെ ബൈക്ക് പോള്‍സണ്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് തോമസ് പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതി നല്‍കിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തോമസ് എയര്‍ഗണ്‍ ഉപയോഗിച്ച് പോള്‍സണെ വെടിവെക്കുകയായിരുന്നു. കൊലപാതക വിവരം തോമസ് തന്നെയാണ് പൊലിസിനെ വിളിച്ചറിയിച്ചത്. വീട്ടിലെത്തിയ പൊലിസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. തോക്കും പിടിച്ചെടുത്തു. ഹൈക്കോടതി സെക്ഷന്‍ ഓഫിസറാണ് തോമസ്. ഇരുവര്‍ക്കും മാനസിക പ്രശ്മുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."