വാഫി, വഫിയ്യ കലോത്സവവും സനദ്‌ദാന സമ്മേളനവും കോഴിക്കോട്ട്
കോഴിക്കോട് • സംസ്ഥാന വാഫി, വഫിയ്യ കലോത്സവവും വാഫി സനദ് ദാന സമ്മേളനവും ഒക്ടോബർ 20, 21 തീയതികളിലായി കോഴിക്കോട് സ്വപ്നനഗരിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസിനു കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്ന് വാഫി പഠനം പൂർത്തിയാക്കിയ അഞ്ഞൂറോളം യുവപണ്ഡിതരാണ് സനദ് സ്വീകരിക്കുന്നത്. 20ന് സി.ഐ.സി പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ നടക്കുന്ന സനദ് ദാന സമാപന സമ്മേളനം ഇന്റർനാഷനൽ ഇസ് ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗ് ജനറൽ സെക്രട്ടറി ഡോ. ഉസാമ അൽ അബ്ദ് ഈജിപ്ത് ഉദ്ഘാടനം ചെയ്യും.
സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ എന്നിവർ സനദ് ദാനം നടത്തും.
തുടർന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സനദ് ദാന പ്രഖ്യാപനവും സി.ഐ.സി അക്കാദമിക് കൗൺസിൽ ഡയരക്ടർ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സനദ് ദാന പ്രഭാഷണവും നിർവഹിക്കും. സൈത്തൂന കോളജ് സ്ഥാപകൻ ശൈഖ് ഹംസ യൂസുഫ് അമേരിക്ക വെർച്വൽ മെസേജ് നൽകും. 21ന് നടക്കുന്ന വനിതാ സംഗമത്തിന്റെ ഭാഗമായി 'സ്ത്രീ: സ്വത്വം, കർമം' സെമിനാർ ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് സ്റ്റഡീസ് കോളജ് പ്രിൻസിപ്പൽ ഡോ. നഹ്ല സഈദി ഉദ്ഘാടനം ചെയ്യും. വഫിയ്യ കലോത്സവ പരിപാടികളുടെ സമാപന സമ്മേളനം ഡോ. ഉസാമ അൽ അബ്ദ് ഉദ്ഘാടനം ചെയ്യും.
ബെസ്റ്റ് ഓഫ് ഫെസ്റ്റ് പ്രദർശനത്തിന് പുറമേ നാല് സെഷനുകളിലായി ക്യൂ ഫോർ ടുമാറോ, ഡിബേറ്റ്, അക്കാദമിക് സെമിനാർ തുടങ്ങിയവ നടക്കും. മെറ്റീരിയലിസം: വിമോചന മാർഗമോ, ജെൻഡർ ന്യൂട്രാലിറ്റി എന്നിവയിൽ സംവാദവും, 'മതങ്ങളും വികസന കാഴ്ചപ്പാടുകളും' എന്ന വിഷയത്തിൽ സെമിനാറും ഉണ്ടാകും.
വാർത്താസമ്മേളനത്തിൽ സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശേരി, വൈസ് പ്രസിഡന്റുമാരായ പി.എസ്.എച്ച് തങ്ങൾ, കെ.കെ അഹമ്മദ് ഹാജി വയനാട്, ട്രഷറർ അലി ഫൈസി തൂത, ജോ. സെക്രട്ടറിമാരായ അഹ്മദ് ഫൈസി കക്കാട്, ഹബീബുല്ല ഫൈസി, അബ്ദുൽബർ വാഫി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."