HOME
DETAILS

ജര്‍മ്മനിയിലേക്ക് കേരള സര്‍ക്കാരിന്റെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; ഇതുവരെ വിമാനം കയറിയത് നൂറോളം മലയാളികള്‍; നിയമനം കാത്ത് 700 പേര്‍

  
backup
September 30 2023 | 04:09 AM

triple-win-recruitment-for-german-job-by-kerala-government

ജര്‍മ്മനിയിലേക്ക് കേരള സര്‍ക്കാരിന്റെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; ഇതുവരെ വിമാനം കയറിയത് നൂറോളം മലയാളികള്‍; നിയമനം കാത്ത് 700 പേര്‍

ജര്‍മ്മനിയിലെ ആരോഗ്യ മേഖലയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്ന മലയാളികളായ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് അവസരമൊരുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതാണ് ട്രിപ്പിള്‍ വിന്‍ പദ്ധതി. നോര്‍ക്ക റൂട്ട്‌സിന്റെ സഹകരണത്തോടെ നടത്തിയ പദ്ധതിക്ക് കീഴില്‍ നാല് ഘട്ടമായി നടത്തിയ അഭിമുഖങ്ങളിലൂടെ നൂറോളം നഴ്‌സുമാരാണ് ഇതിനോടകം ജര്‍മ്മനിയിലേക്ക് വിമാനം കയറിയത്. ട്രിപ്പിള്‍ വിന്‍ പദ്ധതി പ്രകാരം ആകെ 1100 ഉദ്യോഗാര്‍ഥികളാണ് ജര്‍മ്മന്‍ ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 700 പേരുടെ ജര്‍മ്മന്‍ പഠനം പൂരോഗമിക്കുകയാണെന്നും വൈകാതെ തന്നെ ജോലികളില്‍ പ്രവേശിക്കുമെന്നും നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമ കൃഷ്ണന്‍ പറഞ്ഞു. 107 നഴ്‌സുമാരെ ജര്‍മ്മനിയിലെത്തിച്ചതിന്റെ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസ്ഥാപിതവും സുരക്ഷിതവുമായ വിദേശ തൊഴില്‍ കുടിയേറ്റം പ്രോത്സാഹിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും വിദേശത്തെത്തിയാലും നിങ്ങളോടൊപ്പം നോര്‍ക്ക റൂട്ട്‌സ് ഉണ്ടാകുമെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു

ഈ നിമിഷം നോര്‍ക്കയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്ന് ചടങ്ങില്‍ സംബന്ധിച്ച നോര്‍ക്ക സിഇ ഒ കെ ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. ജര്‍മ്മനിയിലേയ്ക്ക് ട്രിപ്പിള്‍ വിന്നിന് സമാനമായി മറ്റൊരു റിക്രൂട്ട്‌മെന്റുകളുമില്ലെന്ന് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരിയും അഭിപ്രായപ്പെട്ടു. നോര്‍ക്ക റൂട്ട്‌സില്‍ നിന്നും റിക്രൂട്ട്‌മെന്റ് മാനേജര്‍ ശ്യാം ടി കെ, ജര്‍മ്മന്‍ സര്‍ക്കാറിന്റെ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയില്‍ നിന്നും നദീന്‍ സ്‌നൈഡ്‌ലര്‍, ബിയാങ്ക ജെയ്‌സ്, ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനില്‍ നിന്നു ലിജു ജോര്‍ജ്ജ്, ജര്‍മ്മന്‍ ഭാഷാ പഠന കേന്ദ്രമായ ഗോയ്‌ഥേ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സുധ പ്രദീപ് ജര്‍മ്മനിയില്‍ നിന്നുളള പ്ലേയ്‌സ്‌മെന്റ് ഓഫീസര്‍മാര്‍, ഗോയ്‌ഥേയിലെ വിദ്യാര്‍ത്ഥികള്‍, എന്നിവര്‍ ആഘോഷങ്ങളില്‍ സംബന്ധിച്ചു.

എന്താണ് ട്രിപ്പിള്‍ വിന്‍ പദ്ധതി?
നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. ജര്‍മ്മന്‍ പ്രതിനിധി സംഘമുള്‍പ്പെടെയുള്ളവര്‍ നേരിട്ട് നടത്തുന്ന അഭിമുഖത്തിലൂടെയാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. നിലവില്‍ ജര്‍മ്മനിയിലെ 27 ഇടങ്ങളിലായി 33 സ്ഥാപനങ്ങളിലാണ് ട്രിപ്പിള്‍ വിന്‍ പദ്ധതി പ്രകാരം കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്.

അവസരം ഇനി യൂ.കെയിലേക്കും
അതേസമയം ജര്‍മ്മനിക്ക് പിന്നാലെ യു.കെയിലെ മെഡിക്കല്‍ മേഖലകളിലേക്ക് മലയാളി നഴ്‌സുമാര്‍ക്ക് അവസരം നല്‍കുന്ന റിക്രൂട്ട്‌മെന്റ് അടുത്ത മാസം നടത്താനാണ് തീരുമാനം. യോവില്‍ ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റുമായി സഹകരിച്ചാണ് പുതിയ പദ്ധതി. യുകെയിലുടനീളമുള്ള വിവിധ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ട്രസ്റ്റുകളിലേക്കാണ് നിയമനം. കൊച്ചിയില്‍ വെച്ചാണ് അഭിമുഖം സംഘടിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  23 minutes ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  an hour ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  an hour ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago