കരാറുക്കാരന്റെ വിവാഹ ചടങ്ങിന് ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തു
കാക്കനാട്: കരാറുകാരന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി ഗവ. ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തത് വിവാദമായി. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ പ്രവര്‍ത്തിക്കുന്നപൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് വ്യാഴാഴ്ച രാവിലെ കൂട്ടത്തോടെ അവധിയെടുത്തത്.
എറണാകുളം ഡിവിഷനിലെയും സബ്ഡിവിഷനിലെയും പല ഉദ്യോഗസ്ഥരും അപേക്ഷ നല്‍കാതെയാണു അവധിയെടുത്തതെന്ന് പരാതിയും ഉയര്‍ന്നിട്ടുണ്ട്. രാവിലെ 11.30 ഓടെയാണ് മലയാറ്റൂര്‍ മേഖലയില്‍ കല്യാണം കൂടാന്‍ ഉദ്യോഗസ്ഥ സംഘം പുറപ്പെട്ടത്.എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് ഡിവിഷന്‍ ഓഫീസില്‍ 29 പേരില്‍ വ്യാഴാഴ്ച എട്ട് പേരും അവധിയായിരുന്നു.
ഇതില്‍ പലരും നേരത്തെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നുമില്ല. സംഭവം വിവാദമായതോടെ അപേക്ഷകള്‍ ഉച്ചയോടെയെത്തി. അതിന് അപ്പോള്‍ തന്നെ അനുമതിയും ലഭിച്ചു. വ്യക്തിപരമായ അടിയന്തര കാരണത്താല്‍ അവധി വേണമെന്നായിരുന്നു എല്ലാവരുടെയും ആവശ്യം. മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന സബ് ഡിവിഷനിലെ 11 പേരില്‍ നാല് പേര്‍ അവധിയായിരുന്നു. പിഡബ്ല്യുഡി ഓഫീസിലെ ഹെഡ്കാര്‍ക്കടക്കുള്ള പലരും അവധിക്ക് അപേക്ഷ സമര്‍പ്പിക്കുകയോ വരില്ലെന്ന് ഫോണ്‍ മുഖാന്തരീരം അറിയിക്കുകയോ ചെയ്തിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. പല വിഭാഗങ്ങളിലും ഉദ്യോഗസ്ഥരില്ലാത്തത് ഓഫീസ് പ്രവര്‍ത്തനത്തെ ബാധിച്ചു. എന്നാല്‍ അവധിയെടുത്തത് നിയമ പ്രകാരമാണെന്നും ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."