HOME
DETAILS
MAL
ലോകകപ്പ്: യു എ ഇയില്‍ നിന്ന് ഖത്തറിലേക്ക് റോഡ് വഴി യാത്ര
backup
October 20 2022 | 06:10 AM
ദുബൈ:ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടക്കുമ്പോള്‍ ഖത്തറിലേക്ക് യു.എ .ഇയില്‍ നിന്ന് റോഡ് വഴി പോകാം. അബുസംറ അതിര്‍ത്തി ഉള്‍പ്പെടെ ഇതിനായി തുറന്നിരിക്കും.24 മണിക്കൂറോ അഞ്ച് ദിവസമോ ഖത്തറില്‍ തങ്ങാന്‍ അനുമതി ലഭിക്കും. പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാണെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് മേള. നടപടിക്രമങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ നിലവിലുണ്ടാകും. അതിനിടെ ഏകദേശം 5,000 ത്തില്‍ അധികം വിമാന സര്‍വീസുകള്‍ യു.എ.ഇക്കും ദോഹക്കുമിടയില്‍ ഷെഡ്യൂള്‍ ചെയ്ത റിപ്പോര്‍ട്ടുകളും പുറത്തു വന്നു. റോഡ് വഴി ദുബൈയില്‍ നിന്ന് 700 കിലോമീറ്റര്‍ മരുഭൂമി പാതയിലൂടെ യാത്ര ചെയ്താണ് ഖത്തറിലെത്തുക. ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമല്ലെങ്കില്‍ അബുസംറ അതിര്‍ത്തിയില്‍ പാര്‍ക്ക് ആന്‍ഡ് റൈഡ് സൗകര്യങ്ങള്‍ ഉപയോഗിക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്ത സ്വകാര്യ വാഹനം രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല . വാഹനമോടിക്കുന്നവര്‍ക്കായി ഈ മാസം 15 ന് പ്രീ രജിസ്ട്രേഷന് ആരംഭിച്ചിച്ചുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."