HOME
DETAILS

ചവിട്ടിയരയ്ക്കപ്പെടുന്ന തെളിവുകളിൽ പിടയുന്ന നീതി

  
backup
October 21 2022 | 03:10 AM

justice


ഭരണകൂടവും പൊലിസും തെളിവുകൾ ചവിട്ടിയരക്കുമ്പോൾ നീതിക്ക് വേണ്ടിയുള്ള നിസഹായരായ മനുഷ്യരുടെ നിലവിളികൾക്ക് ഉത്തരമില്ലാതെ പോകുകയാണ്. അതിന്റെ നേർപ്പകർപ്പാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ.എം ബഷീർ. മന്ദസ്മിതത്തോടെയല്ലാതെ ആ മാധ്യമപ്രവർത്തകനെ കാണാൻ കഴിഞ്ഞിട്ടില്ലെന്നും ബഷീറിന്റെ കുടുംബത്തിനു നീതി ലഭിച്ചില്ലെന്നും ഓർമിപ്പിച്ച് ബഷീർ കൊല്ലപ്പെട്ട് രണ്ട് വർഷം തികഞ്ഞ 2021 ഓഗസ്റ്റ് മൂന്നിന് കോൺഗ്രസ് അംഗം പി.സി വിഷ്ണുനാഥ് നിയമസഭയിൽ നടത്തിയ വികാരനിർഭര പ്രസംഗത്തിന്റെ അലകൾ ഇപ്പോഴും നിയമസഭാ ഹാളിൽ അലയടിക്കുന്നുണ്ടാകണം. വിഷ്ണുനാഥ് പ്രസംഗിക്കുമ്പോൾ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായി സർവിസിൽ തിരിച്ചുകയറിയ ശ്രീറാം യാതൊരു ഭാവഭേദവുമില്ലാതെ ഉദ്യോഗസ്ഥ ഗ്യാലറിയിൽ ഇരിപ്പുണ്ടായിരുന്നു. ഇപ്പോഴിതാ കെ.എം ബഷീർ മരിച്ച് മൂന്നുവർഷം കഴിയുമ്പോൾ ശ്രീരാം വെങ്കിട്ടരാമനെ മനഃപൂർവമായ നരഹത്യ കേസിൽ നിന്ന്, തെളിവില്ലാത്തതിന്റെ പേരിൽ കോടതി ഒഴിവാക്കിയിരിക്കുന്നു. വെറുമൊരു വാഹനാപകടമായി ബഷീറിന്റെ കൊലപാതകം ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അമിത മദ്യപാനത്താൽ മനഃപൂർവം കാറിടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. തെളിവുകൾ പൊലിസും ഭരണകൂടവും ചേർന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയാൽ നീതിക്കുവേണ്ടിയുള്ള നിസഹായരുടെ അർഥനകൾ അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതാവുകയേ ഉള്ളൂ.


ശ്രീരാം വെങ്കിട്ടരാമനും കാറിൽ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിനുമെതിരേ പൊലിസ് ചുമത്തിയ മനഃപൂർവമായ നരഹത്യാകുറ്റം തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ഒഴിവാക്കിയത് തെളിവുകളുടെ അഭാവത്തിലായിരുന്നു. 2019 ഓഗസ്റ്റ് മൂന്നിന് രാത്രി ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയത്തിനടുത്ത് വച്ച് കാറിടിച്ച് കെ.എം ബഷീറിനെ കൊലപ്പെടുത്തിയ ശ്രീറാമിനെ വൈദ്യപരിശോധനയ്ക്ക് പൊലിസ് വിധേയമാക്കിയത് അടുത്ത ദിവസം രാവിലെ ഏഴിന്! ഏറെ വൈകിയെടുത്ത രക്തസാമ്പിളിൽ മദ്യത്തിന്റെ അളവില്ലെന്നാണ് കെമിക്കൽ അനാലിസിസ് ലാബ് റിപ്പോർട്ട് നൽകിയത്. ഏതൊരു അമിത മദ്യപാനിയുടേയും സിരകളിലെ രക്തം അതിനകം മദ്യവിമുക്തമാകുമെന്ന് പൊലിസിനെപ്പോലെ ഡോക്ടരായ ശ്രീറാം വെങ്കിട്ടരാമനും അറിയാവുന്നതാണ്. രക്തസാമ്പിളെടുക്കാൻ അദ്ദേഹം വൈകിപ്പിച്ചത് അന്ന് വാർത്തയായതുമാണ്. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിന് പകരം ശ്രീറാം വെങ്കിട്ടരാമന്റെ ആവശ്യപ്രകാരം സ്ട്രക്ചറിൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇങ്ങനെയാണ് തുടക്കത്തിൽ തന്നെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. തെളിവുകളിൽ നിന്ന് വി.ഐ.പിയെ രക്ഷിച്ചെടുക്കാൻ കഠിനാധ്വാനമാണ് പൊലിസ് അന്നു നടത്തിയത്.


ശ്രീറാം വെങ്കിട്ടരാമന്റേയും വഫ ഫിറോസിന്റേയും വിടുതൽ ഹരജി പരിഗണിക്കവേ, ശ്രീറാം മദ്യപിച്ചിരുന്നു എന്നതിന് തെളിവില്ലെന്ന് കോടതിക്ക് പറയേണ്ടിവന്നതിൽ എന്തത്ഭുതമാണുള്ളത്. കുറ്റവാളികൾ ഒരിക്കലും രക്ഷപ്പെടുകയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ വീൺവാക്കുകളായി പരിണമിക്കുകയും ചെയ്തിരിക്കുന്നു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടരാക്കി അവരോധിച്ചുകൊണ്ട് ബഷീറിന്റെ കുടുംബത്തിനോടുള്ള അനീതി സർക്കാർ ഇരട്ടിപ്പിക്കുകയുണ്ടായി. വലിയ പ്രക്ഷോഭത്തെ തുടർന്നാണ് തൽസ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റാൻ സർക്കാർ നിർബന്ധിതമായത്. ഐ.എ.എസ് സർവിസിന്റെ ഭാഗമായുള്ള കലക്ടർ സേവനം നിർബന്ധമാണെന്ന് നേരത്തെ പറഞ്ഞ മുഖ്യമന്ത്രിക്ക് അപ്പോൾ ഒന്നും പറയാനുണ്ടായിരുന്നില്ല.


ജുഡിഷ്യൽ മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള കലക്ടർ പദവി ഉപയോഗിച്ച് ശ്രീരാം വെങ്കിട്ടരാമൻ കേസ് അട്ടിമറിക്കുമെന്ന് പറഞ്ഞായിരുന്നു ആലപ്പുഴയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം നടന്നത്. വി.ഐ.പികളാണെങ്കിൽ കേസ് അട്ടിമറിക്കാൻ കലക്ടർ പദവിയിൽ തന്നെ തുടരണമെന്നില്ലെന്ന സന്ദേശവും കൂടിയാണ് ശ്രീരാമിന്റെ വിടുതൽ ഹരജി അനുവദിച്ചതിലൂടെ പൊതുസമൂഹത്തിന് കിട്ടുന്നത്.


വി.ഐ.പികൾക്കൊരു നീതി സാധാരണക്കാർക്കൊരു നീതി എന്ന 'തത്വം' പൊലിസിനു പ്രത്യേകം പറഞ്ഞു കൊടുക്കേണ്ടതില്ലെന്നതിന്റെ തെളിവുകൾ നിത്യവും വന്നുകൊണ്ടിരിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം ബസ് കാത്തുനിൽക്കുകയായിരുന്ന കിഴിശ്ശേരി സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിയെ മഫ്തിയിൽ എത്തിയ പൊലിസ് മർദിച്ചവശനാക്കിയത് എന്തിനായിരുന്നു? തന്റെ സ്റ്റേഷൻ പരിധിയിൽ അല്ലാഞ്ഞിട്ട് പോലും പൊലിസുകാരന് കൈത്തരിപ്പ് മാറ്റാൻ സാധാരണക്കാരനായ വിദ്യാർഥിയുടെ മെക്കിട്ട് കയറാൻ നീതിയും അനീതിയും നോക്കേണ്ടിവന്നില്ല. കഴിഞ്ഞ ദിവസം തന്നെ മഞ്ചേരിയിൽ രാത്രിയിൽ എത്തിയ കുടുംബത്തിലെ സ്ത്രീയെ മകന്റെ മുന്നിലിട്ട് മർദിക്കാനും പൊലിസിന് നിയമോപദേശത്തിനായി കാത്തിരിക്കേണ്ടി വന്നില്ല. ശ്രീറാം വെങ്കിട്ടരാമന് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ഗുരുതരമായ കുറ്റത്തിൽ നിന്ന് വിടുതൽ നൽകാൻ പൊലിസിന് അധികം ആലോചിക്കേണ്ടിയും വന്നില്ല. ഡോക്ടറായ പ്രതി തന്നെ അതിന് സഹായകമായ നിലയിൽ പ്രവർത്തിക്കുമ്പോൾ പ്രത്യേകിച്ചൊരു പ്രയാസം പൊലിസിനു ഉണ്ടായില്ല. അലക്ഷ്യമായി വാഹനമോടിച്ചതിനു മോട്ടോർ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമേ ഇനി ശ്രീരാം വെങ്കിട്ടരാമന് മേൽ നിലനിൽക്കുകയുള്ളൂ.


ബ്യൂറോക്രാറ്റുകൾ കൊലപാതകങ്ങൾ നടത്തി സസ്‌പെൻഷനിലായാൽ പോലും അവരുടെ സസ്‌പെൻഷൻ പിൻവലിക്കാൻ സർക്കാരിൽ സമ്മർദവുമായി ഐ.എ.എസ് ഉദ്യോഗസ്ഥ സംഘം രംഗത്തിറങ്ങും. അതാണ് ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷനിലും പൊതുസമൂഹം കണ്ടത്. ഉയർന്ന പൊലിസ് ഉദ്യോഗസ്ഥനാണ് പിടിക്കപ്പെടുന്നതെങ്കിൽ ഐ.പി.എസുകാരുടെ സംഘടനയും സമ്മർദവുമായി ഭരണകൂടത്തെ ഭീഷണിപ്പെടുത്തും. സാധാരണക്കാരന് സംഘടനയില്ല. അതിനാൽ നീതിക്ക് വേണ്ടിയുള്ള അവന്റെ തേങ്ങൽ ഭരണകൂടങ്ങളെ മുമ്പത്തേത് പോലെ ഇന്നു അസ്വസ്ഥമാക്കുന്നില്ല. ബ്യൂറോക്രസിയുടെ സമ്മർദങ്ങളെ അതിജീവിക്കാൻ കൽപ്പുള്ള ഭരണകൂടങ്ങളല്ല ഇപ്പോൾ മാറി ഭരിച്ചുകൊണ്ടിരിക്കുന്നതും. സാധാരണക്കാരന് നീതി കിട്ടുക എന്നത് തിക്താനുഭവമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് അഡീഷനൽ സെഷൻസ് കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് കെ.എം ബഷീറിന്റെ കുടുംബം പറയുന്നത്. ഹൈക്കോടതിയിലും തെളിവുകൾ തന്നെയാണല്ലോ പ്രധാനം. അത് എന്നോ സമർഥനായ പ്രതിയും പൊലിസും ചേർന്ന് കുഴിച്ചുമൂടിയതുമാണ്. അത്ഭുതങ്ങൾ സംഭവിക്കുമെങ്കിൽ മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ കൊലപാതകത്തിൽ നീതി പുലരുമെന്ന് ആശിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.എം.ഡബ്ല്യു കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍; ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Kerala
  •  13 days ago
No Image

ട്രെയിനില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ബലാത്സംഗം, കൊലപാതകം; മാസത്തിനിടെ കൊന്നത് അഞ്ചു പേരെ; 30 കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് നിരവധി കേസുകളുടെ

National
  •  13 days ago
No Image

സംഭല്‍ മസ്ജിദ് സര്‍വേ: തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിം കോടതി; ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കട്ടെ

National
  •  13 days ago
No Image

കൊടകര കുഴല്‍പ്പണ കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണം

Kerala
  •  13 days ago
No Image

മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും മേല്‍ നിരന്തരമായ അവകാശ വാദങ്ങള്‍: സുപ്രിം കോടതി അടിയന്തര ഇടപെടണം- മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

National
  •  13 days ago
No Image

മകനെ കൊന്നത് തന്നെ; സി.ബി.ഐയും സ്വാധീനത്തിന് വഴങ്ങി; ആരോപണവുമായി ബാലഭാസ്‌കറിന്റെ അച്ഛന്‍

Kerala
  •  13 days ago
No Image

സരിന്‍ എ.കെ.ജി സെന്ററില്‍; ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ച് എം.വി ഗോവിനന്ദന്

Kerala
  •  13 days ago
No Image

നെതന്യാഹു പറയുന്നു, താല്‍ക്കാലികമായി വെടിനിര്‍ത്താം, യുദ്ധം അവസാനിപ്പിക്കില്ല; ഗസ്സയില്‍ സമാധാനം പുലരുമോ...

International
  •  13 days ago
No Image

പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ്; നിര്‍ണായക രേഖകള്‍ കണ്ടെത്തി, നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്യും

Kerala
  •  13 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണസംഘം

Kerala
  •  13 days ago