HOME
DETAILS

നേർവഴിയുടെ നിലാവെളിച്ചം

  
backup
October 21 2022 | 03:10 AM

strightpath


മൂല്യമുള്ള വസ്തു നിർമിക്കാൻ ഏറെ സമയവും ത്യാഗവും അധ്വാനവും ആവശ്യമാണ്. എന്നാൽ അതിനെ നശിപ്പിക്കാൻ ഏതാനും നിമിഷങ്ങൾ മാത്രം മതി. ക്ഷമയിലൂടെയും സൽകർമങ്ങളിലൂടെയും നേടിയെടുത്ത വിശുദ്ധി നൈമിഷിക സുഖങ്ങൾക്കും താൽക്കാലിക ആസ്വാദനങ്ങൾക്കും വേണ്ടി തകർക്കരുത്. മനുഷ്യന്റെ മുഖ്യശത്രുവായ പിശാച് വഴിതെറ്റിക്കാനും വിശ്വാസത്തിന് പുഴുക്കുത്തേൽപ്പിക്കാനും സദാ ജാഗ്രതയിലാണ്.


അല്ലാഹു പറയുന്നു: 'തീർച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാൽ അവനെ നിങ്ങൾ ശത്രുവായിത്തന്നെ ഗണിക്കുക. അവൻ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവർ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കാൻ വേണ്ടി മാത്രമാണ്'(ഖുർആൻ: 35: 6). ഖുർആൻ പഠിപ്പിക്കുന്ന ഒരു പ്രാർഥന ഇപ്രകാരമാണ്: 'ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സൻമാർഗത്തിലാക്കിയതിനുശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ പ്രദാനം ചെയ്യേണമേ. തീർച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു'(3:8). നബി(സ്വ) ധാരാളമായി നടത്തിയിരുന്ന ഒരു പ്രാർഥന ഇപ്രകാരമാണ്: 'ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, നീ എന്റെ ഹൃദയത്തെ മതത്തിൽ ഉറപ്പിച്ച് നിർത്തേണമേ'.


നിർബന്ധമായ കർമങ്ങൾക്ക് പുറമെ ഐഛികമായ കർമങ്ങൾകൂടി ചെയ്തുകൊണ്ട് അല്ലാഹുവിലേക്ക് അടുക്കൽ അനിവാര്യമാണ്. ന്യൂനതകൾ പരിഹരിക്കാനും ഈമാനും വിശുദ്ധിയും നിലനിർത്താനും അല്ലാഹുവിലേക്ക് അടുക്കാനും പിശാചിന്റെ ദുഷ്‌പ്രേരണകളിൽനിന്ന് രക്ഷപ്പെടാനും അതുവഴി സാധിക്കും. വിശ്വാസിയുടെ ആത്മീയ ഭക്ഷണമാണ് ദിക്‌റുകൾ. നബി(സ്വ) എപ്പോഴും റബ്ബിനെ സ്മരിക്കുമായിരുന്നു. ശേഖരിച്ചുവയ്ക്കാൻ പറ്റിയ ഏറ്റവും നല്ല സ്വത്ത് ദൈവസ്മരണയാണെന്ന് നബി(സ്വ) പഠിപ്പിക്കുകയുണ്ടായി. മുആദ്(റ)വിൽനിന്ന് നിവേദനം; റസൂൽ(സ്വ) എന്റെ കൈപിടിച്ചു പറഞ്ഞു: 'അല്ലാഹുവാണെ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു. മുആദേ! ഓരോ നിസ്‌കാരത്തിനും ഒടുവിൽ ഇപ്രകാരം പ്രാർഥിക്കാൻ നീ ഒരിക്കലും വിട്ടുപോകരുതെന്ന് നിന്നെ ഞാൻ ഉപദേശിക്കുന്നു: അല്ലാഹുവേ! നിന്നെ സ്മരിക്കുന്നതിനും നിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുന്നതിനും നല്ല രീതിയിൽ നിന്നെ ആരാധിക്കുന്നതിനും എന്നെ നീ സഹായിക്കേണമേ'(അബൂദാവൂദ്).


വിശ്വാസം, വീക്ഷണം, വിചാരം, വികാരം, വാക്ക്, കർമം തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട എല്ലാം സത്യനിഷ്ഠമായിരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കർഷിക്കുന്നു. ആദർശവും ലക്ഷ്യവും മാർഗവും സത്യനിഷ്ഠമായിരിക്കണം.ആഇശ(റ) പറയുന്നു: 'കള്ളം പറയുന്നതിനേക്കാൾ നബി തിരുമേനിക്ക് കോപമുണ്ടാക്കുന്ന മറ്റൊരു സ്വഭാവവുമില്ല. കള്ളം പറയുന്നവർക്ക് പ്രവാചക മനസ്സിൽ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. അയാൾ പശ്ചാത്തപിച്ചുവെന്ന് അറിയുന്നതു വരെ' (അഹ്മദ്). കള്ളങ്ങളിൽ ഏറ്റവും ഗുരുതരം അല്ലാഹുവിനെ സംബന്ധിച്ച് പറയുന്നവയാണ്. അങ്ങനെ ചെയ്യുന്നവരെ സംബന്ധിച്ച് ഖുർആൻ പലയിടങ്ങളിലും പരാമർശിക്കുന്നുണ്ട്. 'അല്ലാഹുവിന്റെ പേരിൽ കള്ളം പറഞ്ഞവരുടെ മുഖങ്ങൾ ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ കറുത്തിരുണ്ടവയായി നിനക്ക് കാണാം, നരകത്തീയല്ലയോ അഹങ്കാരികളുടെ വാസസ്ഥലം'(39: 60).
ഇബ്‌നു മസ്ഊദ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. 'തീർച്ചയായും സത്യം നന്മയിലേക്കും നന്മ സ്വർഗത്തിലേക്കും നയിക്കുന്നു. അല്ലാഹുവിങ്കൽ സത്യസന്ധനെന്ന് രേഖപ്പെടുമാറ് ഒരാൾ സത്യം പറഞ്ഞുകൊണ്ടേയിരിക്കുന്നു. തീർച്ചയായും കള്ളം അധർമത്തിലേക്കും അധർമം നരകത്തിലേക്കും നയിക്കുന്നു. അല്ലാഹുവിങ്കൽ നുണയനെന്ന് രേഖപ്പെടുത്തുംവിധം ഒരാൾ കള്ളം പറഞ്ഞുകൊണ്ടേയിരിക്കുന്നു' (ബുഖാരി, മുസ്‌ലിം). കള്ളമാവാൻ സാധ്യതയുള്ള സമീപനം പോലും വിശ്വാസിയിൽ നിന്നുണ്ടാകാവതല്ല. സ്വന്തം മക്കളോടുപോലും പറയുന്ന കാര്യം സത്യമായിരിക്കണെന്ന് ഇസ്‌ലാം നിഷ്‌കർഷിക്കുന്നു.


അബ്ദുല്ലാഹിബ്‌നു അമീറിൽ നിന്ന് നിവേദനം. 'നബി തിരുമേനി(സ്വ) ഞങ്ങളുടെ വീട്ടിലിരിക്കവെ ഉമ്മ എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു: 'ഇങ്ങു വാ, ഞാൻ നിനക്കൊരു സാധനം തരാം'. അപ്പോൾ അവിടുന്ന് അവരോട് ചോദിച്ചു. 'നിങ്ങൾ അവന് എന്താണ് കൊടുക്കാനുദ്ദേശിക്കുന്നത്?' ഉമ്മ പറഞ്ഞു. 'കാരക്ക'. അപ്പോൾ പ്രവാചകൻ അറിയിച്ചു. 'നിങ്ങൾ അവന് ഒന്നും കൊടുത്തിട്ടില്ലെങ്കിൽ അതുതന്നെ നിന്റെ പേരിൽ നുണയായി രേഖപ്പെടുത്തും'(അബൂദാവൂദ്).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.എം.ഡബ്ല്യു കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍; ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Kerala
  •  13 days ago
No Image

ട്രെയിനില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ബലാത്സംഗം, കൊലപാതകം; മാസത്തിനിടെ കൊന്നത് അഞ്ചു പേരെ; 30 കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് നിരവധി കേസുകളുടെ

National
  •  13 days ago
No Image

സംഭല്‍ മസ്ജിദ് സര്‍വേ: തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിം കോടതി; ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കട്ടെ

National
  •  13 days ago
No Image

കൊടകര കുഴല്‍പ്പണ കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണം

Kerala
  •  13 days ago
No Image

മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും മേല്‍ നിരന്തരമായ അവകാശ വാദങ്ങള്‍: സുപ്രിം കോടതി അടിയന്തര ഇടപെടണം- മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

National
  •  13 days ago
No Image

മകനെ കൊന്നത് തന്നെ; സി.ബി.ഐയും സ്വാധീനത്തിന് വഴങ്ങി; ആരോപണവുമായി ബാലഭാസ്‌കറിന്റെ അച്ഛന്‍

Kerala
  •  13 days ago
No Image

സരിന്‍ എ.കെ.ജി സെന്ററില്‍; ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ച് എം.വി ഗോവിനന്ദന്

Kerala
  •  13 days ago
No Image

നെതന്യാഹു പറയുന്നു, താല്‍ക്കാലികമായി വെടിനിര്‍ത്താം, യുദ്ധം അവസാനിപ്പിക്കില്ല; ഗസ്സയില്‍ സമാധാനം പുലരുമോ...

International
  •  13 days ago
No Image

പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ്; നിര്‍ണായക രേഖകള്‍ കണ്ടെത്തി, നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്യും

Kerala
  •  13 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണസംഘം

Kerala
  •  13 days ago