HOME
DETAILS
MAL
മീന്‍കുട്ട പിടിച്ചെടുത്ത് മത്സ്യം വലിച്ചെറിഞ്ഞു; ആറ്റിങ്ങല്‍ നഗരസഭ ജീവനക്കാര്‍ക്കെതിരെ സ്ത്രീയുടെ പരാതി
backup
August 10 2021 | 11:08 AM
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മത്സ്യവില്പന നടത്തിയ വയോധികയുടെ മത്സ്യം നഗരസഭാ ജീവനക്കാര്‍ വലിച്ചെറിഞ്ഞതായി പരാതി. മീന്‍കുട്ട പിടിച്ചെടുത്ത് മത്സ്യം വലിച്ചെറിഞ്ഞതായും ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് അഞ്ചുതെങ്ങ് സ്വദേശിയായ അല്‍ഫോണ്‍സ വില്‍ക്കാനെത്തിച്ച മീന്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്. ഉദ്യോഗസ്ഥരെ തടയുന്നതിനിടെ റോഡിലേക്ക് വീണ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, ജനങ്ങളുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് വഴിയോരക്കച്ചവടം നിരോധിച്ചയിടത്തായിരുന്നു മീന്‍ വില്പനയെന്നും അത് തടയുകയാണ് ചെയ്തതെന്നും ആറ്റിങ്ങല്‍ നഗരസഭ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."