HOME
DETAILS

അഞ്ച് വര്‍ഷത്തിനിടെ 166 പേരെ ഏറ്റുമുട്ടലില്‍ വധിച്ചതായി യോഗി ആദിത്യനാഥ്

  
backup
October 22 2022 | 05:10 AM

166-criminals-killed-in-police-action-in-5-yrs-yogi-adityanath2022

ലക്‌നോ: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശ് പൊലിസ് 166 ക്രിമിനലുകളെ ഏറ്റുമുട്ടലില്‍ വധിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏറ്റുമുട്ടലുകളില്‍ 4,453 പേര്‍ക്ക് പരുക്കേറ്റു. കുറ്റകൃത്യങ്ങളോട് യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നത് സര്‍ക്കാര്‍ നയമാണെന്നും അദ്ദേഹം വ്യക്തമാക്കി. റിസര്‍വ് പൊലിസ് ലൈന്‍സില്‍ നടന്ന പൊലിസ് മെമ്മോറിയല്‍ ഡേ പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

2017നും 2022നുമിടയില്‍ 13 പൊലിസുകാര്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു. ആയിരത്തോളം പൊലിസുകാര്‍ക്ക് പരുക്കേറ്റു. വീരമൃത്യു വരിച്ച പൊലിസുകാരുടെ കുടുംബങ്ങളുടെയും പരുക്കേറ്റവരുടെയും ക്ഷേമത്തിനായി സാധ്യമായ എല്ലാ സേവനങ്ങളും തുടര്‍ന്നും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പൊലിസുകാര്‍ക്ക് മാസത്തില്‍ മോട്ടോര്‍സൈക്കിള്‍ അലവന്‍സായി 500 രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നേരത്തേ ഇത് 200 രൂപയായിരുന്നു. ഗസറ്റഡ് റാങ്കിനു പുറത്തുള്ള എല്ലാ പൊലിസുകാര്‍ക്കും അലവന്‍സ് ലഭിക്കും. ഫോണ്‍ അലവന്‍സായി വര്‍ഷത്തില്‍ 2,000 രൂപ പൊലിസുകാര്‍ക്ക് നല്‍കുമെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago
No Image

മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക?: കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രിംകോടതിയുടെ വിമര്‍ശനം

National
  •  2 months ago
No Image

വിമാനങ്ങള്‍ക്ക് നേരെ ഇന്നും ബോംബ് ഭീഷണി; ഇന്ന് 41 വിമാനങ്ങള്‍ക്ക് ഭീഷണി

National
  •  2 months ago
No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago