ചങ്ങമ്പുഴയുടെ രമണന്‍: 55-ാം പതിപ്പ് മന്ത്രി എ.സി മൊയ്തീന്‍ പ്രകാശനം ചെയ്യും
കോട്ടയം: ചങ്ങമ്പുഴയുടെ പ്രശസ്ത കൃതി രമണന്റെ 55-ാമത് പതിപ്പിന്റെ പ്രകാശനവും സഹകരണ ലൈബ്രറികള്‍ക്കുളള രണ്ടാംഘട്ട പുസ്തകവിതരണത്തിന്റെ സംസ്ഥനതല ഉദ്ഘാടനവും ഇന്ന് ഉച്ചയ്ക്ക് 12.30 ന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും.
എസ്.പി.സി.എസിന്റെ ആഭിമുഖ്യത്തില്‍ പൊന്‍കുന്നം വര്‍ക്കി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍എ വി.എന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തും. ഹരികുമാര്‍ ചങ്ങമ്പുഴ, ജോര്‍ജ്ജ് സി. കാപ്പന്‍ എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങും. പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് കൃതി പരിചയപ്പെടുത്തും.
സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം. ബിനോയ് കുമാര്‍, പൊന്‍കുന്നം സെയ്ദ്, കെ. ജെ അനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും. വൈസ് പ്രസിഡന്റ് പി.വി.കെ പനയാല്‍ സ്വാഗതവും സെക്രട്ടറി അജിത് കെ. ശ്രീധര്‍ നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."