'നിങ്ങളെന്തൊരു ഭീരുവാണ് മോദിജി, നീതിക്കായുള്ള പോരാട്ടത്തില്‍ നിന്ന് ഞങ്ങളെ തടയാനാവില്ല ഒരു ഭീഷണിക്കും'; ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ടിട്ട സംഭവത്തില്‍ കേന്ദ്രത്തെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഔദ്യോഗിക അക്കൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തതിന് പിന്നാലെ മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്. നിങ്ങളെന്തൊരു ഭീരുവാണ് മോദിജി. കോണ്‍ഗ്രസ് ട്വിറ്റര്‍ ലോക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പരിഹസിച്ചു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി പോരാടിയത്. സത്യവും അക്രമരാഹിത്യവും ജനങ്ങളുടെ ആഗ്രഹവുമായിരുന്നു അന്ന് അതിനുള്ള ഞങ്ങളുടെ ഉപകരണങ്ങള്‍. അന്ന് ഞങ്ങള്‍ നേടി. ഇന്നും ഞങ്ങള്‍ ജയിക്കും. കോണ്‍ഗ്രസ് ഇന്‍സ്റ്റയില്‍ കുറിച്ചു.
View this post on Instagram
'ഞങ്ങളുടെ നേതാക്കളെ ജയിലിലടച്ചപ്പോള്‍ ഞങ്ങള്‍ ഭയന്നിട്ടില്ല. എന്നിട്ടാണോ ഒരു ട്വിറ്റര്‍ അക്കൗണ്ട് ക്ലോസ് ചെയ്തതിന്റെ പേരില്‍ ഭയപ്പെടുന്നത്. ഞങ്ങള്‍ കോണ്‍ഗ്രസാണ്. ഇത് ജനങ്ങളുടെ സന്ദേശമാണ്. ഞങ്ങള്‍ പോരാടും. പോരാട്ടം തുടര്‍ന്നു കൊണ്ടേയിരിക്കും. സത്യം എന്നും വിജയിക്കുക തന്നെ ചെയ്യും. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ട് ലോക്ക് ചെയ്ത വിവരം ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രമിലൂടെയും സ്‌ക്രീന്‍ഷോട്ട് സഹിതം കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു.
കൂടാതെ അഞ്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്റര്‍ ഹാന്റിലും കമ്പനി ലോക്ക് ചെയ്തതായി ആരോപണമുയര്‍ന്നിരുന്നു.
കോണ്‍ഗ്രസിന്റെ മീഡിയ തലവന്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ അക്കൗണ്ട് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ അക്കൗണ്ടുകളാണ് ലോക്ക് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."