HOME
DETAILS

സംസ്ഥാനത്തെ ആദ്യ പമ്പിങ് പദ്ധതി കക്കയത്ത്

  
backup
October 24 2022 | 04:10 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%99%e0%b5%8d


കുറ്റ്യാടി പവർ ഹൗസിൽ ഉൽപാദനം ഉയർത്തുക ലക്ഷ്യം
29.488 ദശലക്ഷം യൂനിറ്റ് അധിക വാർഷിക ഉൽപാദനം


ബാസിത് ഹസൻ
തൊടുപുഴ • സംസ്ഥാനത്തെ ആദ്യ പമ്പിങ് പദ്ധതി കക്കയത്ത് സ്ഥാപിക്കാൻ വൈദ്യുതി ബോർഡ് ഭരണാനുമതി. കക്കയം ഡാമിന് താഴ്ഭാഗത്തായി കുറ്റ്യാടി പുഴയ്ക്കു കുറുകെ തടയണ നിർമിച്ച് ശേഖരിക്കുന്ന വെള്ളം കക്കയം ഡാമിലേക്കു തന്നെ പമ്പ് ചെയ്യുന്ന പദ്ധതിയാണിത്.
കുറ്റ്യാടി പവർ ഹൗസിൽ 29.488 ദശലക്ഷം യൂനിറ്റ് അധിക വാർഷിക ഉൽപാദനമാണ് വൈദ്യുതി ബോർഡ് ലക്ഷ്യമിടുന്നത്. നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ടിൽനിന്നു വായ്പ പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 25.72 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.


പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സിവിൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് കൺസ്ട്രക്ഷൻ സെൻട്രൽ ചീഫ് എൻജിനീയർക്ക് വൈദ്യുതി ബോർഡ് യോഗം നിർദേശം നൽകി. ഒരു വർഷമാണ് നിർമാണ കാലയളവ് നിശ്ചയിച്ചിരിക്കുന്നത്. ഇങ്ങനെ പമ്പ് ചെയ്യുന്ന വെള്ളംകൊണ്ട് ഒരു യൂനിറ്റ് വൈദ്യുതി 87 പൈസയ്ക്ക് ഉൽപാദിപ്പിക്കാം. പദ്ധതിക്കായി വൈദ്യുതി ബോർഡിന്റെ ഉടമസ്ഥതയിലുള്ള 3.4 ഹെക്ടർ, നദീതീരം 3.36 ഹെക്ടർ ഭൂമിയാണ് വേണ്ടി വരുന്നത്. വനഭൂമി ഒട്ടും ആവശ്യമില്ലാത്തതിനാൽ നൂലാമാലകൾ ഒഴിവാകും.
സംസ്ഥാനത്തെ മൂന്നാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയാണ് കക്കയം കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്. 1972 സെപ്റ്റംബർ 30ന് 25 മെഗാവാട്ട് ശേഷിയുള്ള മൂന്ന് മെഷീനുകൾ അടങ്ങിയ ഒന്നാംഘട്ട പദ്ധതി ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ ആണ് കമ്മിഷൻ ചെയ്തത്. 50 മെഗാവാട്ട് ശേഷിയുള്ള രണ്ടാംഘട്ടം കുറ്റ്യാടി എക്സ്റ്റൻഷൻ സ്‌കീം 2001 ൽ കമ്മിഷൻ ചെയ്തു. വയനാട് പടിഞ്ഞാറത്തറ ഡാമിലെ വെള്ളം കുറ്റ്യാടി അണക്കെട്ടിലെത്തിച്ച് ശേഷി കൂട്ടി 50 മെഗാവാട്ട് വീതമുള്ള രണ്ട് ജനറേറ്ററുകൾ സ്ഥാപിച്ചതാണ് അഡിഷണൽ എക്‌സ്റ്റെൻഷൻ.


2010 ജൂലൈ 19ന് കുറ്റ്യാടി അഡിഷനൽ എക്സ്റ്റൻഷൻ സ്‌കീം കമ്മിഷൻ ചെയ്ത് ഉൽപാദനം 225 മെഗാവാട്ടായി വർധിപ്പിച്ചു. തുടർന്ന് കുറ്റ്യാടി ടെയിൽ റേസ് പദ്ധതിയിൽ 1.25 മെഗാവാട്ടുള്ള മൂന്ന് മെഷീനുകളിലെ 3.75 മെഗാവാട്ടും കുറ്റ്യാടി ചെറുകിട പദ്ധതിയിൽ രണ്ട് മെഷീനുകളിലെ 3 മെഗാവാട്ടും ഉൾപ്പെടെ മൊത്തം ഉൽപാദനം 231.75 മെഗാവാട്ടായി ഉയർത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago